ലക്ഷ്‌മിയമ്മ ഞങ്ങൾക്ക് അമ്മ തന്നെ ആയിരുന്നു.!! എന്നും രാവിലെ കൊണ്ടുവരുന്ന നാരങ്ങാ മിട്ടായിയും സ്നേഹത്തിൽ പൊതിഞ്ഞ ഉപദേശങ്ങളും; അതിലേറെ കൊച്ചു കുട്ടികളുടെ കുസൃതിയും നിറഞ്ഞ ഞങ്ങളുടെ സ്വന്തം അമ്മ.!! | Santhwanam Lakshmiyamma Video Shared by Raksha Raj

Santhwanam Lakshmiyamma Video Shared by Raksha Raj : മലയാളി പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർ അവരുടെ ഹൃദയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇതിലെ ഓരോ കഥാപാത്രങ്ങൾക്കും നിരവധി ആരാധകരാണുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സീരിയലിൽ നടന്നുകൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന രംഗങ്ങളാണ്.

സീരിയലിൽ നെഗറ്റീവ് റോളിൽ എത്തുന്ന രാജശേഖരൻ തമ്പി ശിവൻ അടിച്ചതിന് പകരമായി കൃഷ്ണസ്റ്റോർസ് കത്തിച്ചതും, അതിന് പിന്നാലെ ലക്ഷ്മി അമ്മ ഹൃദയാഘാതം മൂലം മ രിക്കുന്നതൊക്കെ പ്രേക്ഷകരെ വേദനയിലാഴ്ത്തിയ രംഗങ്ങളായിരുന്നു. ലക്ഷ്മി അമ്മയുടെ മ രണം സീരിയലിൽ എന്നപോലെ പ്രേക്ഷകർക്കും വേദനാജനകമായിരുന്നു. ലക്ഷ്മി അമ്മയായി സീരിയലിൽ ഗിരിജാ പ്രേമനാണ് അവതരിപ്പിക്കുന്നത്. നാല് ആൺമക്കളുടെയും അമ്മയായ ലക്ഷ്മി അമ്മയുടെ വിയോഗം ഒരു സീരിയലിനും ഇതുവരെ ഇല്ലാത്ത പ്രേക്ഷക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്.

ഇതിലെ ഓരോ കഥാപാത്രങ്ങളും ജീവിക്കുകയായിരുന്നുവെന്നാണ് ഓരോ പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. എന്നാൽ ഇനി ഗിരിജ പ്രേമൻ സീരിയലിൽ ഇല്ലാത്തതിനാൽ, ഗിരിജ പ്രേമനും, സാന്ത്വനം സീരിയലിലെ മറ്റു കഥാപാത്രങ്ങളും ചേർന്നുള്ള രസകരമായ വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ സാന്ത്വനത്തിൽ ഹരിയുടെ ഭാര്യയായ അപർണയെ അവതരിപ്പിക്കുന്ന രക്ഷാ രാജ് താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച റീൽവീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.

സീരിയലിൻ്റെ ആദ്യ എപ്പിസോഡു മുതൽ ഗിരിജാമയുമായി ഉണ്ടായ രസകരമായ അനുഭവങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. പച്ച സാരിയുടുത്ത് നിൽക്കുന്ന ഗിരിജ പ്രേമനെ മുല്ലപ്പൂവച്ച് ഒരുക്കുന്നത് ചിപ്പി രഞ്ജിത്താണ്. വീഡിയോക്ക് താഴെ രക്ഷ ക്യാപ്ഷനും പങ്കുവച്ചിച്ചിരുന്നു. ‘ഗിരിജാമ്മ ഞങ്ങൾക്ക് അമ്മ തന്നെയായിരുന്നു. എന്നും രാവിലെ കൊണ്ടുവരുന്ന നാരങ്ങാ മിഠായിയും, സ്നേഹത്തിൽ പൊതിഞ്ഞ ഉപദേശങ്ങളും, കൊച്ചു കുട്ടികളുടെ കുസൃതിയും നിറഞ്ഞ ഞങ്ങളുടെ സ്വന്തം അമ്മ’. എന്നാണ് താരം നൽകയിരിക്കുന്ന ക്യാപ്ഷൻ. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി സാന്ത്വനം പ്രേക്ഷകരാണ് കമൻറുകളുമായി എത്തിയിരിക്കുന്നത്.