നടി രാധയുടെ മകൾ കാർത്തിക വിവാഹിതയായി.!! പൊന്നിൽ കുളിച്ച് ദിലീപേട്ടൻ നായികക്ക് ആഡംബര വിവാഹം; താര – രാഷ്ട്രീയ സമ്പന്നതയിൽ വിവാഹ ചടങ്ങുകൾ.!! | Actress Radha Daughter Actress Karthika Nair Marriage

Actress Radha Daughter Actress Karthika Nair Marriage : തെന്നിന്ത്യൻ നായിക കാർത്തിക നായർ വിവാഹിതയായി. കാസർഗോഡ് സ്വദേശി രോഹിത് നായർ ആണ് വരൻ. പഴയകാല നടി രാധയുടെയും ബി ജെ പി ദേശീയ കൗൺസിൽ അംഗം എസ് രാജശേഖരൻ നായരുടെയും മകൾ ആണ് കാർത്തിക. പ്രണയ വിവാഹം ആയിരുന്നു ഇരിവരുടേതും. ഒക്ടോബർ മാസം എൻഗേജ്മെന്റ് റിങ് അണിഞ്ഞു കൊണ്ടുള്ള ചിത്രം താരം

പങ്ക് വെച്ചിരുന്നു.”നിന്നെ കണ്ട് മുട്ടുക എന്നത് വിധി ആയിരുന്നു നീയുമായി പ്രണയത്തിലായത് മായാജാലവും നമ്മുടെ കൗണ്ട്ഡൌൺ ആരംഭിക്കുകയാണ്” ഭാവി വരനെ പരിചയപ്പെടുത്തി കൊണ്ട് ഇങ്ങനെയാണ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇപോഴിതാ അത്യാടംബരമായി വിവാഹിതരായിരിക്കുകയാണ് ഇരുവരും. തിരുവനന്തപുരം കവടിയാർ ഉദയ് പാലസ് കൺവെൻഷൻ

സെന്ററിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ചിരഞ്ജീവി ബോളിവുഡ് താരം ജാക്കി ഷെറഫ് തുടങ്ങി അനേകം താരങ്ങളും രാഷ്ട്രീയ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു. ചിരഞ്ജീവി കുടുംബത്തോടൊപ്പമാണ് താരത്തിനെ അനുഗ്രഹിക്കാൻ എത്തിയത്. സ്വർണ്ണാഭരങ്ങളിൽ കുളിച്ചാണ് താരം വിവാഹ വേദിയിൽ എത്തിയത്. ചുവപ്പ് കളർ സാരിയണിഞ്ഞു കാർത്തികയും ഗോൾഡൻ നിറത്തിലുള്ള

വസ്ത്രം ധരിച്ചു രോഹിത്തും റോയൽ ലുക്കിൽ തന്നെയാണ് കാണപ്പെട്ടത്. 2009 ൽ പുറത്തിറങ്ങിയ ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. നാഗ ചൈതന്യയ്ക്കൊപ്പമാണ് താരം ഈ ചിത്രത്തിൽ അഭിനയിച്ചയത്. ജീവയുടെ നായികയായി കാർത്തിക എത്തിയ തമിഴ് ചിത്രം കോ സൂപ്പർ ഹിറ്റായിരുന്നു. മമ്മൂട്ടിയും ദിലീപും പ്രധാന വേഷങ്ങളിൽ എത്തിയ കമ്മത്ത് ആൻഡ് കമ്മത്ത് എന്ന സിനിമയിലൂടെ ആയിരുന്നു താരം മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ചത്. ചിത്രത്തിൽ ദിലീപിന്റെ നായികയായാണ് താരം എത്തിയത്. വലിയ സ്വീകരയതയാണ് താരത്തിന് മലയാളത്തിൽ നിന്നും ലഭിച്ചത്.ഹിന്ദി ടെലിവിഷൻ പറമ്പരയായ ആരംഭ് കഹാനി ദേവസേന കി യിൽ ടൈറ്റിൽ റോളിൽ ആണ് താരം എത്തിയത്. വിരഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമായി നിറയുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.