ബാലേട്ടനും ദേവിയേട്ടത്തിയുമാവാൻ ഇതിലും മികച്ച വേറെ ആരുണ്ട്..!? പ്രേക്ഷകരുടെ ശിവാജ്ഞലിയെ കണ്ടോ..!? കണ്ണനെയും ജയന്തിയെയും കണ്ടാൽ നിങ്ങൾ ഞെട്ടും… | Santhwanam As 90′ s Movie

Santhwanam As 90′ s Movie : സാന്ത്വനം പരമ്പര തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ഒരു മലയാളസിനിമയായിരുന്നെങ്കിൽ എന്ന് ഒന്ന് ചിന്തുനോക്കിയാലോ? വളരെ രസകരമായ, കൗതുകം നിറഞ്ഞ ഒരു ചിന്ത തന്നെയായിരിക്കും അത്‌. അങ്ങനെ ചിന്തിക്കുന്നതിൽ ഒരു തെറ്റുമില്ല. കാരണം തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ സിനിമകളുടേതിന് സമാനമായ ഒരു കഥാഗതി തന്നെയാണ് സാന്ത്വനത്തിന്റേത്. ഇനി സാന്ത്വനം അത്തരത്തിൽ ഒരു മേലോഡിയസ് മലയാളം ചലച്ചിത്രമായാൽ ആരൊക്കെയാകും പ്രധാനകഥാപാത്രങ്ങളായി അവതരിക്കുക? ആദ്യം നമുക്ക് അമരാവതി കുടുംബത്തിലേക്ക് വരാം.

തമ്പിയായി, ആ കൊടും വില്ലൻ കഥാപാത്രമായി തകർക്കാൻ സാധിക്കുക നടൻ സായി കുമാറിനാകും. അംബികയായി കലാരഞ്ജിനിയെ കാസ്റ്റ് ചെയ്യാം. നെഗറ്റീവ് റോളിന്റെ അങ്ങേയറ്റത്ത് നിൽക്കുന്ന സ്ത്രീകഥാപാത്രമായ രാജേശ്വരിയുടെ റോൾ സുകുമാരിക്ക് കൊടുക്കുന്നതാകും ഉചിതം. അൽപ്പം കോമഡിയും അതിനുമപ്പുറത്ത് വില്ലത്തരവും നിറഞ്ഞ രാജലക്ഷ്മി എന്ന ലച്ചു അപ്പച്ചിയുടെ റോൾ നടി കല്പനയിൽ ഭദ്രമായിരിക്കും. അമരാവാതിയിൽ നിന്ന് പോന്ന് ജയന്തിയിലേക്ക് വരാം.

നടി ബിന്ദു പണിക്കർ ആകും ഈയൊരു കഥാപാത്രത്തിന് അനുയോജ്യമാവുക. സേതുവായി ജഗദീഷിനെ കാസ്റ്റ് ചെയ്യാം. സാവിത്രിയായി കെ പി എസ് സി ലളിതയെ നിശ്ചയിക്കുന്നതാവും ഉചിതം. ശങ്കരൻ മാമയായി ഇന്നസന്റ് തന്നെയാകും ഏറ്റവും മികച്ച കാസ്റ്റിംഗ്. അപ്പോൾ പിന്നെ ഇന്നസന്റ്-കെ പി എസ് സി ലളിത പെയറും കിറുകിറുത്യം. കൃഷ്ണാ സ്റ്റോർസിലെ ശത്രുവായി ഹരിശ്രീ അശോകൻ മതി. ഇനി നമുക്ക് സാന്ത്വനം വീട്ടിലേക്ക് പോകാം. ബാലേട്ടനായി സാക്ഷാൽ മമ്മൂക്ക തന്നെ. ദേവിയേടത്തിയുടെ ആ കരുതലും വാത്സല്യവും എവെർഗ്രീൻ ശോഭനയിൽ ഭദ്രം. ഹരിയായി നടൻ മനോജ് കെ ജയനെ ഉറപ്പിക്കാം.

പലവിധ അഭിനയമുഹൂർത്തങ്ങൾ ഒന്നിക്കുന്ന അപ്പു എന്ന കഥാപാത്രത്തിൽ ഉർവശിയെ തന്നെ കാസ്റ്റ് ചെയ്യാം. കണ്ണനായി നടൻ സുധീഷ് തന്നെയാകും ഏറ്റവും മികച്ച തിരഞ്ഞെടുപ്പ്. ലക്ഷ്മി അമ്മയുടെ റോളിൽ കവിയൂർ പൊന്നമ്മയെ തന്നെ കാസ്റ്റ് ചെയ്യാം. ഏറ്റവുമൊടുവിൽ ശിവാഞ്ജലിമാരെക്കുറിച്ച് ചിന്തിക്കാം. ശിവനായി നടൻ ബിജു മേനോനും അഞ്ജലിയായി ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയറും എത്തിയാൽ എങ്ങനെ ഉണ്ടാവും?