തന്റെ കടപ്പാട് എവിടെയെന്നറിയില്ലാത്ത ആ ഡ്രൈവർ ചേട്ടനോട്..!! മറക്കാനാവാത്ത ഓർമ്മയുമായി സാന്ത്വനത്തിലെ ലച്ചു അപ്പച്ചി… | Santhwanam Appachi Real Life Experience Malayalam

Santhwanam Appachi Real Life Experience Malayalam : പ്രേക്ഷകരുടെ പ്രിയതാരമാണ് നടി സരിത ബാലകൃഷ്ണൻ. സാന്ത്വനത്തിലെ ലച്ചു അപ്പച്ചിയായി പ്രേക്ഷകർക്കരികിലെത്തുന്ന സരിതക്ക് ആരാധകരും ഏറെയാണ്. ഏറെ ആഗ്രഹിച്ച് അഭിനയജീവിതത്തിന് തുടക്കം കുറിച്ച ആളാണ് സരിത. വർഷങ്ങൾക്ക് മുൻപ് ആദ്യമായി ഒരു ഓഡിഷനിൽ പങ്കെടുത്ത അനുഭവം താരം തന്റെ യൂ ടൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു. ആദ്യ ഓഡിഷനിൽ താൻ പരാജയപ്പെട്ടിരുന്നുവെന്നാണ് സരിത പറയുന്നത്.

അഭിനയമോഹം മാറ്റിവെക്കേണ്ടിവന്നിരുന്നു. അമ്മ ബിസിനസിലേക്ക് തിരിഞ്ഞപ്പോൾ ബ്യൂട്ടി പാർലർ ആയിരുന്നു ആദ്യം മനസിലേക്ക് വന്ന ആശയം. ഇന്നും ബ്യൂട്ടിപാർലർ തന്റെ കൂടെയുണ്ട്. ബ്യൂട്ടിപാർലർ ഉത്ഘാടനത്തിന് അന്ന് ക്ഷണിച്ചത് നടി തെസ്നി ഖാനെയായിരുന്നു. ജീവിതത്തിൽ ആദ്യം പരിചയപ്പെടുന്ന സെലിബ്രെറ്റി തെസ്നി ചേച്ചിയായിരുന്നു. അന്ന് ചേച്ചിയോട് എന്റെ അഭിനയമോഹം പങ്കുവെച്ചു. പക്ഷെ നിർഭാഗ്യവശാൽ ചേച്ചി പിന്നീട് വിളിച്ചില്ല. പിന്നെ തെസ്നി ചേച്ചിയുടെ പുറകെ നടന്നു. ഒടുവിൽ ചേച്ചി വിളിച്ചതനുസരിച്ച് സമയം എന്ന സീരിയലിന്റെ ലൊക്കേഷനിൽ പോയി. അവിടെയുള്ള ആർട്ടിസ്റ്റുകളെ കണ്ടപ്പോൾ അഭിനയമോഹം കൂടി.

ഒരു ദിവസം ബ്യൂട്ടിപാർലർ തേടി ഒരു കാർ വന്നു നിന്നു. അമ്മയുടെ പേര് അന്വേഷിച്ചു. ഷിബു എന്ന ചേട്ടനായിരുന്നു അത്. തെസ്നി ചേച്ചി പറഞ്ഞതനുസരിച്ച് വന്നതാണ്. പുതിയ സീരിയലിലേക്ക് ഒരു കുട്ടിയെ വേണമായിരുന്നു. അന്ന് അദ്ദേഹത്തിന് എന്നെ ഇഷ്ടമായില്ല. അദ്ദേഹത്തിന് കുറച്ചുകൂടി പ്രായമുള്ള കുട്ടിയെയായിരുന്നു വേണ്ടത്. ആ സമയം അദ്ദേഹത്തിന്റെ ഡ്രൈവർ പറഞ്ഞു, ചേട്ടാ ആ കുട്ടിയെ ഒന്ന് സംവിധായകനെ കാണിച്ചാലോ എന്ന്. ഡ്രൈവർ പറഞ്ഞത് ഞങ്ങൾ കേട്ടുപോയത് കൊണ്ട് ഷിബുച്ചേട്ടന് നോ പറയാൻ പറ്റിയില്ല. അപ്പോൾ തന്നെ സംവിധായകനെ കാണാൻ പോയി. സംവിധായകൻ ഓക്കേ പറഞ്ഞു.

അതോടെ സന്തോഷമായി. പിറ്റേ ദിവസം തന്നെ ഷൂട്ട്. ആദ്യ ടേക്ക് തന്നെ ശരിയായപ്പോൾ സമാധാനമായി. എല്ലാവരും ക്ലാപ്പ് അടിച്ചു. അവിടെ നിന്നാണ് എന്റെ തുടക്കം. ആദ്യ പ്രതിഫലം തരുന്നത് ഷിബുചേട്ടനാണ്. അന്ന് അത് വേണ്ടെന്ന് ഞാൻ പറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആഗ്രഹം സാധ്യമാകുന്ന അവസരമായിരുന്നു അത്. ഷിബുച്ചേട്ടൻ നിർബന്ധിച്ച് അത് എന്നെ ഏൽപ്പിച്ചു. അഭിനയജീവിതത്തിൽ എന്റെ കടപ്പാട് തെസ്നി ചേച്ചിയോടും ഷിബുചേട്ടനോടും പിന്നെ ഇന്ന് എവിടെയെന്നറിയില്ലാത്ത ആ ഡ്രൈവർ ചേട്ടനോടുമാണ്.

Rate this post