സാന്ത്വനം താരങ്ങളുടെ പഴയകാലം കണ്ടോ..!? ഇവരിൽ ആരാണ് സൂപ്പർ… | Santhwanam Actors Old Photos Goes Viral

Santhwanam Actors Old Photos : രത്നങ്ങളെ തപ്പിയെടുത്തുകൊണ്ടുവരിക എന്നത് ചില്ലറക്കാര്യമല്ല. പ്രേക്ഷകപ്രിയപരമ്പര സാന്ത്വനത്തിന്റെ കാര്യമെടുത്താൽ ഈയൊരു വാചകം കൃത്യമായി തന്നെ ചേർത്തുവെക്കാൻ തോന്നും. പരമ്പരയിലെ അഭിനേതാക്കളുടെ കാര്യമെടുക്കാം. ഓരോ കഥാപാത്രങ്ങൾക്കും ഏറ്റവും ചേർന്ന തിരഞ്ഞെടുപ്പ്. പുതിയ ആൾക്കാരാണോ അഭിനേതാക്കൾ എന്ന് ചോദിച്ചാൽ അതെ എന്ന് ആദ്യം പറഞ്ഞുപോയാലും ഉടനടി അത്‌ മാറ്റിപ്പറയേണ്ടി വരും.

പുതുമയുണ്ടെങ്കിലും എല്ലാ അഭിനേതാക്കളും മുന്നേ തന്നെ അവരുടെ പ്രതിഭ തെളിയിച്ചവരാണ്. അത്തരത്തിൽ വളരെ വലിയൊരു തിരഞ്ഞെടുപ്പോട് കൂടിയ കാസ്റ്റിംഗ് തന്നെയാണ് സാന്ത്വനം പരമ്പരക്ക് വേണ്ടി നടന്നിട്ടുള്ളത്. അങ്ങനെ നോക്കുമ്പോഴാണ് രത്നങ്ങളെ കണ്ടുപിടിച്ചുകൊണ്ടുവന്നു എന്നത് സംശയഭേദമെന്യേ നമുക്ക് പറയാൻ കഴിയുന്നത്. പരമ്പരയിൽ മുഖ്യകഥാപാത്രമാകുന്ന ചിപ്പി സിനിമയിൽ വെട്ടിത്തിളങ്ങിയ താരമാണെന്ന് പറയേണ്ട ആവശ്യമില്ലല്ലോ. സാന്ത്വനത്തിന്റെ നിർമ്മാതാവും ചിപ്പി തന്നെ.

ടെലിവിഷനിൽ നായകവേഷങ്ങൾ മാത്രം ചെയ്യുകയും എല്ലാക്കാലത്തും വളരെ സെലക്റ്റീവ് ആയിരിക്കുകയും ചെയ്ത നടനാണ് ബാലേട്ടനായി എത്തുന്ന രാജീവ് പരമേശ്വരൻ. സാവിത്രിയുടെ റോൾ കൈകാര്യം ചെയ്യുന്ന ദിവ്യയെ മിനിസ്‌ക്രീനിൽ പലപ്പോഴും നമ്മൾ കണ്ടിട്ടുണ്ടെങ്കിലും അതിനേക്കാൾ കൂടുതൽ തവണ ദിവ്യയുടെ ശബ്ദം നമ്മൾ കേൾക്കുന്നുണ്ട്. അറിയപ്പെടുന്ന ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആണ് ദിവ്യ. കോമഡി വേഷങ്ങളിൽ തിളങ്ങിയ അപ്സരക്ക് ജയന്തി എന്ന കഥാപാത്രം കരിയറിൽ തന്നെ പുത്തൻ വഴിത്തിരിവാണ്.

ഷഫ്നയുടെ ഭർത്താവ് എന്നതിനപ്പുറം സ്വന്തം പരിശ്രമം കൊണ്ട് ഒരു നടനാകാൻ മുന്നേ തന്നെ ഇറങ്ങിപ്പുറപ്പെട്ട ആളാണ് സജിൻ. സിനിമയിൽ ബാലതാരമായി ശോഭിച്ച താരമാണ് ഗോപിക. സിനിമയിൽ തുടങ്ങി പിന്നീട് മോഡലിങ്ങും ടെലിവിഷനുമൊക്കെയായി ഈ മേഖലയിൽ തന്നെയുണ്ടായിരുന്നു അപർണയുടെ വേഷമണിയുന്ന നടി രക്ഷാ രാജ്. സെലക്റ്റീവ് ആയി അഭിനയത്തെ സമീപിച്ചയാളാണ് ഗിരീഷ് നമ്പിയാർ. അങ്ങനെ ഓരോ സാന്ത്വനം താരത്തിനും ഒരു കഥയുണ്ട്. വേറിട്ട രീതിയിൽ മികവ് തെളിയിച്ച ഒരുകൂട്ടം ആൾക്കാരെയാണ് സാന്ത്വനം ടീം ഒരുമിച്ചുകൊണ്ടുവന്നത്.