സാന്ത്വനം 2 ഉടൻ വരുന്നു.!! ബാലേട്ടനും ദേവിയേട്ടത്തിയും ശിവനും ഒന്നിച്ചു; പുറമെ അകന്നും അകമേ അടുത്തും പുതിയ കഥ.!! | Santhwanam 2 Mega Launch

Santhwanam 2 Mega Launch : അടുത്ത കാലത്തായി പ്രേക്ഷകർ കൈ നീട്ടി സ്വീകരിച്ച സീരിയൽ ആയിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സാന്ത്വനം. തമിഴ് പരമ്പരയായിരുന്ന പാണ്ടിയൻ സ്റ്റോർസ് എന്ന പരമ്പരയുടെ മലയാളം ആയിരുന്നു സാന്ത്വനം.

എന്നാൽ തമിഴ് പരമ്പരയിൽ നിന്നും പല മാറ്റങ്ങളും വരുത്തിയാണ് മലയാളത്തിൽ ഈ പരമ്പര സംപ്രേക്ഷണം ചെയ്തത്. കൂട്ടുകുടുംബത്തിൻ്റെ കഥ പറയുന്ന ഈ പരമ്പരയിൽ ചേട്ടാനുജന്മാരുടെ സ്നേഹ ബന്ധത്തിൻ്റെ കഥയാണ് പറയുന്നത്. സീരിയൽ അവസാനിച്ചത് 2024 ജനുവരി 27 നായിരുന്നു. എങ്കിലും സീരിയൽ അവസാനിച്ചത് മുതൽ പ്രേക്ഷകർ ചോദിക്കുന്ന ചോദ്യമായിരുന്നു സാന്ത്വനത്തിന് രണ്ടാംഭാഗം ഉണ്ടാവുമോ എന്ന്.

അതിന് മറുപടിയുമായി രണ്ടാം ഭാഗം ഉണ്ടെന്ന് ചാനൽ പുറത്തുവിട്ടിരുന്നു. സാന്ത്വനം അവസാനിച്ച ശേഷം സാന്ത്വനം താരങ്ങളൊക്കെ ഒന്നിച്ചു കൂടിയിരുന്നു. അപ്പോഴും പ്രേക്ഷകർ പറഞ്ഞത് നിങ്ങളെ മിസ് ചെയ്യുന്നുവെന്നാണ്. എന്നാൽ പരമ്പര അവസാനിച്ച് മൂന്നു മാസം പിന്നിടുമ്പോഴിതാ സന്തോഷവാർത്തയുമായാണ് ഏഷ്യാനെറ്റ് ഇപ്പോൾ എത്തിയിരിക്കുന്നത്.

ഉടൻ തന്നെ പുറമെ അകന്നും അകമേ അടുത്തും അവർ എത്തുന്നുവെന്ന വീഡിയോയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്. ബാലേട്ടനായി സാന്ത്വനം ഒന്നാം ഭാഗത്തിൽ അഭിനയിച്ച താരമായ രാജീവ് പരമേശ്വരനെ അനിയനായ ശിവൻ വിളിക്കുന്നതാണ് ആദ്യ പ്രൊമോ ചാനൽ പുറത്തുവിട്ടിരിക്കുന്നത്. ഇത് കണ്ടതോടെ പ്രേക്ഷകർ വലിയ സന്തോഷത്തിലാണ്. പഴയ കഥാപാത്രങ്ങൾ സാന്ത്വനം പരമ്പരയിൽ ഉള്ളതിൻ്റെ സന്തോഷത്തിലാണ് ആരാധകർ.