ഒരു നേരത്തെ ആഹാരം കൊടുക്കണം പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല!! പൊറോട്ടയ്ക്ക് വേണ്ടി ബലപ്രയോഗം നടത്തി സാനിയ ഇയ്യപ്പനും നിവിൻ പോളിയും… | Saniya Iyappan And Nivin Pauly Fight For Parotta Malayalam

Saniya Iyappan And Nivin Pauly Fight For Parotta Malayalam : മലയാളികൾക്ക് വളരെയധികം സുപരിചിതരായ ആളുകളാണ് അജു വർഗീസും നിവിൻ പോളിയും സാനിയ ഇയ്യപ്പനും. മലയാള സിനിമ നടൻ, പ്രൊഡ്യൂസർ എന്ന നിലകളിൽ ശ്രദ്ധേയനായ വ്യക്തിയാണ് നിവിൻ പോളിയും അജു വർഗീസും. എന്നാൽ അതേസമയം നല്ലൊരു നായികയും, ഡാൻസറുമാണ് സാനിയ.

മലയാള ചിത്രമായ ക്വീൻ, ലൂസിഫർ, പ്രേതം 2 എന്നീ ചിത്രങ്ങളിലൂടെയാണ് സാനിയ ശ്രദ്ധേയമായത്. 2009 ൽ പുറത്തിറങ്ങിയ മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെയാണ് നിവിൻ പോളി പ്രേക്ഷകരുടെ ഹൃദയത്തിൽ എത്തിയത്. പിന്നീട് ഓം ശാന്തി ഓശാന, ഒരു വടക്കൻ സെൽഫി, ബാംഗ്ലൂർ ഡേയ്സ്, പ്രേമം തുടങ്ങി നിരവധി ചിത്രങ്ങൾ. നിവിൻ പോളി അഭിനയിച്ച ആക്ഷൻ ഹീറോ ബിജു എന്ന ചിത്രം വളരെയധികം ജനശ്രദ്ധ നേടിയിരുന്നു.

മലർവാടി ആർട്സ് ക്ലബ്, നേരം, തട്ടത്തിൽ മറയത്ത് എന്നീ ചിത്രങ്ങളിൽ നിവിൻ പോളിയും അജു വർഗീസും ഒന്നിച്ചാണ് അഭിനയിച്ചത്, മാണിക്യക്കല്ല്, സെവൻസ്, ഡോക്ടർ ലവ്, മായാമോഹിനി, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, സക്കറിയുടെ ഗർഭിണികൾ എന്ന് തുടങ്ങി നിരവധി ചിത്രങ്ങളിൽ അജു വർഗീസ് വേഷമിട്ടിട്ടുണ്ട്. മലയാള സിനിമ ലോകം പിടിച്ചടക്കിയ താരനിരകളിൽ ഇവർ മൂന്നുപേരും അവരുടേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ അജു വർഗീസ് തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പുതിയൊരു വീഡിയോയാണ് ജനശ്രദ്ധ നേടുന്നത്.

അജു വർഗീസും, സാനിയ ഇയ്യപ്പനും, നിവിൻ പോളിയും ഈ വീഡിയോയിൽ ഉണ്ട്. മൂന്നുപേരും ഭക്ഷണം കഴിക്കുന്നതും. അതിൽ പൊറോട്ട സാനിയയും നിവിൻ പോളിയും ചേർന്ന് പങ്കിട്ടെടുക്കുന്നതും ആണ് വീഡിയോയിൽ ഉള്ളത്. ഒരു പൊറോട്ട കഷണത്തിന് വേണ്ടി തമ്മിൽ വഴക്കുണ്ടാക്കുന്നതുപോലെയാണ് വീഡിയോയിൽ ഉള്ളത്. ഇത് കണ്ട് അന്തംവിട്ടിരിക്കുന്ന അജുവർഗീസിനെ കാണാൻ സാധിക്കും. വീഡിയോയ്ക്ക് താഴെയായി സ്റ്റാൻഡ്ലി, നീ മരണമാസ് ആടാ, വേറെ ലെവൽ ആടാ എന്ന അടിക്കുറിപ്പ് എഴുതിയിരിക്കുന്നു. വളരെ രസകരമായ കമന്റുകളാണ് അജു വർഗീസിനെ കമന്റ് ബോക്സിൽ ഉള്ളത്.