‘ഒരു ഒറ്റ ലക്ഷ്യം’ ദിവസവും ഐസ് ക്രീം കഴിക്കുക!! ഇഷ്ടം പങ്കുവെച്ച് പ്രിയതാരം സംവൃത സുനിൽ; പോസ്റ്റ് വൈറൽ… | Samvritha Sunil Cute Video Malayalam
Samvritha Sunil Cute Video Malayalam : അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയ നടി സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത സുനിൽ ഇപ്പോൾ. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി സംവൃത പങ്കുവയ്ക്കാറുണ്ട്.
മക്കൾക്കൊപ്പം ജെലാറ്റോ കഴിക്കാനിറങ്ങിയ വീഡിയോയാണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. “ഒരേയൊരു ലക്ഷ്യം ദിവസവും ജെലാറ്റോ കഴിക്കുക” എന്ന അടികുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. ‘ഈ തണുപ്പത്ത് എങ്ങനെ ജെലാറ്റോ കഴിക്കാനാകുന്നു’ എന്നാണ് ആരാധകരുടെ കമന്റ്. മക്കൾ മാത്രമല്ല ജെലാറ്റോ കഴിക്കാൻ സംവൃതയ്ക്കു കൂട്ടായി ഭർത്താവുമുണ്ട്.

2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃത സുനിലിന്റെ വിവാഹം കഴിഞ്ഞത് . രണ്ടുമക്കളാണ് താരത്തിന്. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യ ജനിച്ചത്. , രണ്ടു വർഷം മുൻപെ ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്രയും ജനിച്ചും. 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം.പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംവൃത.
വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു താരം. എന്നാൽ,2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. സിനിമയിൽ ഇല്ലങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ വാർത്തകളറിയാൻ ആരാധകർക്ക് ഇന്നും ആകാംഷയാണ്. താരത്തിന്റെ പോസ്റ്റുകൾ ഒക്കെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. മലയാള സിനിമാനടികൾക്ക് മാത്രമുള്ള ഒരു പ്രതേക ഭാഗ്യമാണ് അഭിനയത്തിൽ നിന്നും പിന്മാറിയശേഷവും ആരാധകർ ഉണ്ടാകുക എന്നത്. അത്തരം ഒരു ഭാഗ്യതിന് ഉടമയാണ് സംവൃതയും. താരത്തിന്റെ കുടുംത്തിനും ഏറെ ആരാധകരുണ്ട്.
View this post on Instagram