ഈ സീക്രട് ചേരുവ കൂടി ചേർത്താൽ വേറെ ലെവൽ സാമ്പാർ റെഡി.!? ഇനി സാമ്പാർ നന്നായില്ലെന്ന് ആരും പറയില്ല.!! | Sadhya Special Sambar Recipe Malayalam

Easy Sadhya Special Sambar Recipe Malayalam : നമ്മുടെ വീട്ടിൽ മിക്കപ്പോഴും ഉണ്ടാക്കുന്ന ഒരു പ്രധാന കൂട്ടാൻ ആണ് സാമ്പാർ എന്ന് പറയുന്നത്. എന്നാൽ ഓണം ഒക്കെയായി കഴിഞ്ഞാൽ സദ്യക്ക് സാമ്പാർ ഉണ്ടാക്കുമ്പോൾ അല്പം രുചി കൂടുതൽ ഉണ്ടാകാൻ തന്നെയാണ് എല്ലാ വീട്ടമ്മമാരും ആഗ്രഹിക്കുന്നത്. സാമ്പാർ പൊടി ഒക്കെ ചേർത്ത് വളരെ എളുപ്പത്തിൽ സാമ്പാർ തയ്യാറാക്കാറുണ്ടെങ്കിലും ഇന്ന് അതിൻറെ ഒന്നും ആവശ്യമില്ലാതെ വീട്ടിൽ തന്നെയുള്ള മസാല

പൊടികൾ ഉപയോഗിച്ചുകൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന സാമ്പാർ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് പരിചയപ്പെടാം. അതിനായി ആദ്യം തന്നെ വേണ്ടത് ഒരു കപ്പ് സാമ്പാർ പരിപ്പ് അല്ലെങ്കിൽ തുവരപ്പരിപ്പ് ആണ്. ഇത് നന്നായി ഒന്ന് കഴുകി എടുത്തശേഷം ഒരു കുക്കറിലേക്ക് ഇട്ടു കൊടുക്കാം. ശേഷം എട്ടു മുതൽ 10 വരെ എണ്ണത്തിൽ ചുവന്നുള്ളി, ഒരു നെല്ലിക്ക ഓളം വലുപ്പത്തിൽ കട്ടിക്കായം,

4 അമരയ്ക്ക രണ്ടായി മുറിച്ചത്, അല്പം കറിവേപ്പില എന്നിവയും ഈ പരിപ്പിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. ഇതിലേക്ക് രണ്ടര കപ്പ് വെള്ളം ഒഴിച്ച ശേഷം ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി എന്നിവ ചേർത്തു കൊടുക്കാം. പരിപ്പ് വളരെ പെട്ടെന്ന് വെന്തു കിട്ടുന്നതിനായി ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി ഇതിലേക്ക് ചേർത്തു കൊടുക്കാം. അതിനുശേഷം ഇത് ഒന്ന് വേവിച്ചെടുക്കാവുന്നതാണ്. പരിപ്പ് ഒരുപാട്

വെന്തു പോകാതെ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തുവരപ്പരിപ്പ് ഒരുപാട് വെന്ത് പോയിക്കഴിഞ്ഞാൽ സാമ്പാറിന്റെ രുചി നഷ്ടപ്പെടും. അതുപോലെ തന്നെ സാമ്പാറിന് കഷണങ്ങൾ ചേർക്കുമ്പോൾ എപ്പോഴും കുറച്ചു കഷണങ്ങൾ ചേർത്തു കൊടുക്കുന്നതായിരിക്കും രുചി കൂടുതൽ ലഭിക്കുന്നതിന് ഉത്തമം. സാമ്പാറിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ടിപ്സുകൾ അറിയുന്നതിനും താഴെയുള്ള വീഡിയോ പൂർണമായി കണ്ടു നോക്കൂ. credit : DIYA’S KITCHEN AROMA

Rate this post