പുത്തൻ ലുക്കിൽ വെറൈറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക വേണുഗോപാൽ.. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.!!

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിൽ ഒരാളാണ് സാധിക വേണുഗോപാൽ. അഭിനയവും മോഡലിംഗും ഒരുപോലെ കൊണ്ടുനടക്കുന്ന ചുരുക്കം നടിമാരെ ഉള്ളൂ. സിനിമയിലും സീരിയലിലും മോഡലിങ്ങിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന ഒരാളാണ് സാധിക.

സാധികയുടെ പുതിയ ഫോട്ടോഷൂട്ടുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. നാടൻ വേഷങ്ങളിലും മോഡേൺ, ഗ്ലാമറസ് വേഷങ്ങളിലും സാധിക പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. അത് അഭിനയത്തിലായാലും അങ്ങനെ തന്നെ.

മോഡേൺ വേഷത്തിലുള്ള തൻറെ പുതിയ ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ബോസ് മീഡിയക്ക് വേണ്ടിയാണ് താരം ഈ ഫോട്ടോഷൂട് എടുത്തിരിക്കുന്നത്. വ്യത്യസ്തമായ വേഷത്തിലുള്ള ഈ ചിത്രങ്ങൾ നിമിഷനേരംകൊണ്ടാണ് വൈറൽ ആയത്.

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാധിക. ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് സാധിക സിനിമ രംഗത്തെത്തിയത്. പിന്നീട് നിരവധി സീരിയലുകളിലും അഭിനയിച്ചു. സീരിയൽ അഭിനയത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയത്.