റോസ് ചെടിയിൽ പൂക്കൾ കുറയുന്നതിന്റെ കാരണം ഇതാണ്

ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നും വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. വിവിധ നിറങ്ങളിലും ഭാവങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുഷ്പങ്ങൾ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായി ലോകമെമ്പാടും അറിയപ്പെടുന്നു.

വ്യാവസായിക അടിസ്ഥാനത്തിലും അലങ്കാരത്തിനായും ‍ വളർത്താൻ കഴിയുന്ന ഒരു ചെടികൂടിയാണ്‌ പനിനീർ. ചില കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചുകൊണ്ട് പരിപാലിച്ചാൽ നമ്മുടെ വീട്ടിലും റോസാച്ചെടികൾ മനോഹരമായി നിലനിർത്തുവാൻ സാധിക്കും.

റോസാച്ചെടി സാധാരണ പിടിച്ചു കിട്ടാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ തീർച്ചയായും റോസ തളിർത്തു വരുന്നതുവരെ തണലത്തു വയ്ക്കുക, വെള്ളം തളിച്ചുകൊടുക്കുക. റോസ തളിർത്തു വന്നതിനുശേഷം മാത്രം വെയിലത്തേയ്ക്ക് മാറ്റി വയ്ക്കുക.

അടുക്കളയിൽ നിന്ന് കിട്ടുന്ന തേയിലച്ചണ്ടി, മുട്ടത്തോട്, ഉള്ളിത്തൊണ്ട്, ഇറച്ചി കഴുകിയ വെള്ളം, അക്വേറിയത്തിലെ വെള്ളം എന്നിവയെല്ലാം ചെടി നന്നായി വളരുന്നതിനും, നന്നായി പൂക്കുന്നതിനും സഹായിക്കും. തേയില ചണ്ടി, മുട്ടത്തോട്, പഴത്തൊലിഎന്നിവ വെള്ളം ചേർത്ത് അരച്ച് റോസാച്ചെടിയ്ക്ക് ഒഴിച്ചുകൊടുക്കുന്നത് നിറയെ പൂക്കൾ ഉണ്ടാകുന്നതിന് സഹായിക്കും. റോസ് ചെടിയിൽ നിറയെ പൂക്കൾ ഉണ്ടാകുന്നതിനുള്ള കൂടുതൽ ടിപ്സ് അറിയാൻ വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.