റോൻസൺ റിയാസിന് കൊടുത്ത സമ്മാനം കണ്ടോ..!? ഞെട്ടൽ വിട്ടുമാറാതെ പ്രേക്ഷകർ..!! ഇതിനെയാണ് അക്ഷരം തെറ്റാതെ സൗഹൃദം എന്ന് വിളിക്കേണ്ടത്… | Ronson Vincent Gift To Riyas Salim Bigg Boss

ബിഗ്ബോസ് മലയാളം നാലാം സീസണിൽ ഫൈനൽ വീക്കിന് തൊട്ടുമുമ്പ് ഷോയിൽ നിന്നും പുറത്തായ മത്സരാർത്ഥിയാണ് നടൻ റോൻസൺ വിൻസെൻറ്. ഷോയിൽ ഉടനീളം നിശബ്ദനായി ഇരുന്നിട്ടും അവസാനം വരെ പിടിച്ചു നിന്ന റോൻസൺ പ്രേക്ഷകരുടെ പ്രശംസ ഏറെ നേടിയിരുന്നു. ബിഗ്ഗ്‌ബോസ് വീട്ടിൽ ഭക്ഷണത്തിൻറെ കാര്യത്തിലാണ് റോൺസൺ ഏറ്റവും കൂടുതൽ ശ്രദ്ധ പുലർത്തിയിരുന്നത്.

നിലപാടില്ലാത്ത മത്സരാർത്ഥി എന്ന പേരിൽ തുടക്കം മുതൽ ഒടുക്കം വരെയും റോൻസൺ പഴി കേൾക്കേണ്ടി വന്നിരുന്നു. കൂടെയുള്ള മത്സരാർത്ഥികൾ റോൻസനെ പലപ്പോഴും നോമിനേറ്റ് ചെയ്തിരുന്നതും നിലപാടില്ല എന്ന ഒറ്റക്കാരണത്താലാണ്. മറ്റാരുമായും ഒരുതരത്തിലുള്ള വഴക്കിനും കലഹത്തിനും പോകാത്ത ആൾ കൂടിയായിരുന്നു റോൻസൺ. എന്നിട്ടും അവസാനം വരെ റോൻസൺ പിടിച്ചുനിന്നത് ബിഗ് ബോസ് വീട്ടിൽ സമാധാനം നിലനിർത്തുക എന്ന അദ്ദേഹത്തിൻറെ അജണ്ട കൊണ്ട് മാത്രമാണ്.

Ronson Vincent Gift To Riyas Salim Bigg Boss
Ronson Vincent Gift To Riyas Salim Bigg Boss

ഇപ്പോഴിതാ ബിഗ്ബോസ് ഷോ അവസാനിച്ചതിന് പിന്നാലെ ഷോയിൽ നിന്നും തനിക്ക് കിട്ടിയ സുഹൃത്തുക്കൾക്ക് സ്നേഹസമ്മാനം നൽകിയിരിക്കുകയാണ് റോൺസൺ. റിയാസ് സലിം, നവീൻ അറക്കൽ, വിനയ് മാധവ് എന്നിവർക്കാണ് റോൺസൺ സമ്മാനങ്ങൾ നൽകിയിരിക്കുന്നത്. അവരുടെ പേരിനൊപ്പം തന്റെയും പേര് ചേർത്ത് വെച്ചുള്ള ഓരോ ബ്രേസ്‌ലെറ്റുകളാണ് റോൻസൺ സമ്മാനമായി നൽകിയത്. ഏറെ വികാരസാന്ദ്രമായ ഒരു വീഡിയോയാണ് റോൺസൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യിരിക്കുന്നത്.

“നിലപാടുകളില്ലാത്ത ഞാൻ ബിഗ്ഗ്‌ബോസ് വീട്ടിൽ വെച്ച്‌ പറഞ്ഞിരുന്നു, സൗഹൃദങ്ങൾ ഉണ്ടാക്കാൻ വേണ്ടിയാണ് ഞാൻ അവിടേക്ക് ചെന്നതെന്ന്.ബിഗ്ഗ്‌ബോസ്സിന് നന്ദി, നല്ല മനസുള്ള സുഹൃത്തുക്കളെ തന്നതിന്…” വീഡിയോക്കൊപ്പം റോൻസൺ കുറിച്ചത് ഇങ്ങനെയായിരുന്നു. റോൻസൺ ഷെയർ ചെയ്ത വീഡിയോ കാണുന്ന ആരുടെയും കണ്ണുനിറഞ്ഞുപോകും. അത്രയും ആർദ്രമായ, സൗഹൃദത്തിന്റെ കണ്ണീർ പൊടിയുന്ന ഒരു വീഡിയോ തന്നെയാണത്.