ദിൽഷയുടെ വീട്ടുകാരുമായി സംസാരിച്ചു; അവർക്ക് കുഴപ്പമില്ല… | Robin Radhakrishnan Open His Love With Dilsha

Robin Radhakrishnan Open His Love With Dilsha : ബിഗ്ഗ്‌ബോസ് മലയാളം സീസൺ 4 എന്നതിനൊപ്പം ഏവരും ചേർത്തുവെക്കുന്ന ഒരുപേരാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണന്റേത്. ഷോയുടെ ടൈറ്റിൽ വിന്നർ ആരുതന്നെയായാലും ഡോക്ടർ റോബിൻ ഉണ്ടാക്കിയ ഓളം മറ്റാർക്കും സൃഷ്ടിക്കാൻ സാധിച്ചേക്കില്ല. എഴുപതാം ദിവസം ബിഗ്ഗ്‌ബോസ് ഷോയിൽ നിന്നും വിട പറഞ്ഞ ഡോക്ടർ റോബിന്റെ വിശേഷങ്ങൾ ഇന്ന് സോഷ്യൽ മീഡിയയിൽ തരംഗമാണ്. ഇപ്പോഴിതാ ഡോക്ടർക്ക് ദിൽഷയോട് എന്താണ് പറയാനുള്ളത് എന്ന തരത്തിലുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ബിഗ്ഗ്‌ബോസ് വീട്ടിലുള്ള ദിൽഷയോട് തനിക്ക് ഒന്നേ പറയാനുള്ളൂ എന്നാണ് റോബിൻ അറിയിച്ചിരിക്കുന്നത്.”ഐ ലവ് യൂ” എന്നാണ് ഏറെ റൊമാന്റിക്കായി റോബിൻ ദിൽഷയോട് പറഞ്ഞിരിക്കുന്നത്. മരണം വരെ തനിക്കൊപ്പം കൂടെയുണ്ടാകുന്ന ആളെന്നാണ് ദിൽഷയെ റോബിൻ വിശേഷിപ്പിച്ചത്. മരണം വരെ കൂടെയുള്ള ആളെന്ന് പറയുമ്പോൾ അത് സുഹൃത്തായിട്ടാണോ ഭാര്യയായിട്ടാണോ എന്ന് അവതാരക എടുത്തുചോദിക്കുന്നുണ്ട്. ഇപ്പോൾ സുഹൃത്താണെന്നും പിന്നീട് ഭാര്യയാക്കണമെന്ന് ആഗ്രഹമുണ്ടെന്നും റോബിൻ പറയുന്നുണ്ട്.

Robin Radhakrishnan Open His Love With Dilsha
Robin Radhakrishnan Open His Love With Dilsha

ബിഗ്ഗ്‌ബോസിൽ നിന്ന് തിരിച്ചെത്തിയ ശേഷം ദിൽഷയുടെ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നും അവർക്ക് പ്രശ്‌നമില്ലെന്നും റോബിൻ അറിയിച്ചിട്ടുണ്ട്. ദിൽഷ ബിഗ്ഗ്‌ബോസ് ഷോയുടെ വിജയിയായി തിരിച്ചുവരുന്നത് കാണാൻ ആഗ്രഹമുണ്ടെന്നുകൂടി തുറന്നുപറയുകയാണ് ഡോക്ടർ റോബിൻ. “അത് ആഗ്രഹം മാത്രമാണ്. അതിന്റെ പേരിൽ ദിൽഷക്ക് വേണ്ടി എല്ലാവരും വോട്ട് ചെയ്യണമെന്ന് താൻ പറയില്ല. ദിൽഷയുടെ പെർഫോമൻസ് കണ്ടിട്ട് നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ പിന്തുണക്കുക.”.

റോബിൻ മച്ചാൻ ആഗ്രഹിക്കുന്നത് പോലെ തന്നെ ദിൽഷ ബിഗ്ഗ്‌ബോസ് വിജയിയാകും എന്ന തരത്തിൽ ഒട്ടേറെപ്പേരുടെ കമന്റുകൾ ഡോക്ടർ റോബിന്റെ അഭിമുഖങ്ങളുടെ താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. എന്താണെങ്കിലും സോഷ്യൽ മീഡിയ നിറയെ ഡോക്ടർ റോബിന്റെ വിശേഷങ്ങൾ കൊണ്ട് നിറയുകയാണ് ഇപ്പോൾ. നൂറ് ദിവസങ്ങൾ തികച്ചില്ലെങ്കിലും റോബിൻ തന്നെയാണ് യഥാർത്ഥവിജയിയെന്ന് ആവർത്തിച്ച് പറയുകയാണ് പ്രേക്ഷകർ.