ദയവ് ചെയ്ത് ഞങ്ങളെ ഇനി പിരിക്കാൻ നോക്കരുത്; റോബിനും ബ്ലെസ്ലിയും ഒരുമിച്ച് ഒരു വേദിയിൽ… | Robin And Bleslee In A Function Together

Robin And Bleslee In A Function Together : ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല. എല്ലാം പറഞ്ഞുതീർത്തു. ഡോക്ടർ റോബിനും ബ്ലെസ്ലിയും ഒരുമിച്ച് ഒരു പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മാധ്യമങ്ങൾ ഇരുവരെയും വളഞ്ഞിട്ട് പിടിച്ചത്. “ഞങ്ങൾ തമ്മിൽ വഴക്കിട്ടിരിക്കുന്നത് ഞങ്ങളെ സ്നേഹിക്കുന്നവർക്ക് വലിയ ബുദ്ധിമുട്ടാണ്. കൂടുതൽ ആളുകളും ഞങ്ങൾ ഒന്നിക്കണം എന്നാഗ്രഹിച്ചവർ തന്നെ ആയിരുന്നു. ഇപ്പോൾ എല്ലാ പ്രശ്നങ്ങളും പറഞ്ഞുതീർത്തു. പരസ്പരം ഇരുവീട്ടുകാരോടും കാര്യങ്ങൾ സംസാരിച്ചു.”

പ്രശ്നങ്ങൾ പറഞ്ഞുതീർത്തതിനെ പറ്റി ബ്ലെസ്ലി പറയുന്നത് ഇങ്ങനെയാണ്. ഇരുവരും ഇപ്പോൾ അണ്ണൻ തമ്പി എന്നാണല്ലോ അറിയപ്പെടുന്നത് എന്ന് ചോദിച്ചാൽ റോബിൻ മറുപടി പറയുന്നുണ്ട്. “എനിക്ക് ഇവൻ എന്റെ സഹോദരൻ തന്നെയാണ്. ചേട്ടനും അനിയനും ആകുമ്പോൾ ചിലപ്പോൾ ചെറിയ വഴക്കുകളൊക്കെ ഉണ്ടായെന്നിരിക്കും. അത്ര മാത്രം. അതിനപ്പുറത്തേക്ക് ഒരു പ്രശ്നവുമില്ല.”

കിട്ടിയ അവസരം മുതലാക്കി അവിടെ കൂടി നിന്നവരിൽ ഒരാൾ ദിൽഷയുമായുള്ള വഴക്ക് ഇതേപോലെ അവസാനിക്കുമോ എന്ന് ചോദിച്ചു. ഇതേപോലെ തന്നെ ഒരു തെറ്റിദ്ധാരണയുടെ പുറത്താണോ ദിൽഷയുമായുള്ള വഴക്ക് എന്നായിരുന്നു റോബിന് നേരെ തൊടുത്തുവിട്ട ചോദ്യം. ആ ചോദ്യത്തെ വളരെ രസകരമായി റോബിൻ നേരിട്ടു. “ടാ ബ്ലെസ്ളീ… നിന്നോടെന്തോ ചോദിക്കുന്നു…” ഇങ്ങനെ ആയിരുന്നു റോബിൻ പറഞ്ഞത്.

ഉടൻ ബ്ലെസ്ലിയുടെ അടുത്ത തഗ് “എന്തോ… എന്നെ വിളിച്ചോ… ദേ വരണു…” എന്നാൽ പിന്നീട് ബ്ലെസ്ലി വ്യക്തമാക്കിയത് താനും ദിൽഷയും തമ്മിൽ യാതൊരു പ്രശ്നങ്ങളും നിലവിൽ ഇല്ലെന്നാണ്. ഡോക്ടർ റോബിനെയും ബ്ലെസ്ളിയെയും ഒരുമിച്ച് കണ്ടതോടെ സോഷ്യൽ മീഡിയ ആരാധകർ ഏറെ സന്തോഷത്തിലാണ്. ഇവർ ഇനിയും ഇതേപോലെ സന്തോഷത്തോടെ മുന്നോട്ടുപോകട്ടെ എന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്. റോബിന്റെയും ബ്ലെസ്ലിയുടെയും ആരാധകർ ഒന്നിക്കുന്ന ഒരു കാഴ്ച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കാണാൻ സാധിക്കുന്നത്.