വർഷങ്ങൾക്ക് മുന്നേ നടന്ന ഒരു വിവാഹ നിശ്ചയം; എൻഗേജ്മെന്റ് ആനിവേഴ്സറി ആഘോഷിക്കുന്ന ഈ കപ്പിൾസ് ആരാണെന്ന് പറയാമോ.!? മാറ്റം വിശ്വസിക്കാനാവാതെ കണ്ണുതള്ളി ആരാധകർ.!! | RJ Midhun Lakshmi Engagement Anniversary Video Viral
RJ Midhun Lakshmi Engagement Anniversary Video Viral : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകനാണ് മിഥുൻ രമേശ്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന മിഥുൻ ഒരുപാട് ചിത്രങ്ങളിലൂടെയും ടീവി പ്രോഗ്രാമുകുകളിലൂടെയും മിന്നുന്ന താരമായി മാറി.
ഇപ്പോൾ ദുബായിലെ ഹിറ്റ് 96.7 റേഡിയോയുടെ ആർജെ ആണ് മിഥുൻ. പുതിയ കലാകാരന്മാർക്ക് വേദിയൊരുക്കി കൊണ്ട് ഫ്ലവേഴ്സിൽ സംപ്രേക്ഷണം ചെയ്ത കോമഡി ഉത്സവം എന്ന പ്രോഗ്രാമിന്റെ അവതാരകൻ ആയിരുന്നു മിഥുൻ രമേശ്. കോമഡി ഉത്സവം അവതാരകൻ ആയിരുന്നപ്പോൾ ആണ് മിഥുൻ കൂടുതൽ പ്രേക്ഷക പ്രിയങ്കരൻ ആയി മാറിയത്. പിന്നീട് നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിൽ താരം അവതാരകൻ ആയി എത്തി. മിഥുന്റെ ഭാര്യ ലക്ഷ്മിയും ഒരുപാട് ഫോളോവേഴ്സ് ഉള്ള സോഷ്യൽ മീഡിയ താരമാണ്.
ഒരുകാലത്തു യൂട്യൂബിൽ ട്രെൻഡ് ആയിരുന്ന റൊട്ടൺ കോക്കനട്ട് അവാർഡ്സ് എന്ന പ്രോഗ്രാമിലൂടെയാണ് ലക്ഷ്മി കൂടുതൽ ശ്രദ്ധ നേടിയത്. ഇന്നിപ്പോൾ അനേകം റിവ്യൂവേഴ്സും വിമർശകരും ഒക്കെ യൂട്യൂബിൽ നിറയുമ്പോൾ മലയാളത്തിൽ ഇതിനൊക്കെ തുടക്കം കുറിച്ച യൂട്യൂബ് താരം ലക്ഷ്മി ആയിരുന്നു. ഇപ്പോൾ ഇൻസ്റ്റാഗ്രാമിലെ റീൽ താരങ്ങളാണ് മിഥുനും ലക്ഷ്മിയും. രസകരമായ ഇവരുടെ റീലുകൾ കാണാൻ ഒരുപാട് പേരാണ് കാത്തിരിക്കുന്നത്.
കോമഡി റീലുകളാണ് ഇരുവരും പങ്ക് വെയ്ക്കുന്നത്. ഇപോഴിതാ വർഷങ്ങൾക്ക് മുൻപുള്ള തങ്ങളുടെ എൻഗേജ്മെന്റ് ഫോട്ടോകൾ പങ്ക് വെച്ചിരിക്കുകയാണ് ലക്ഷ്മി. രസകരമായ ചിത്രങ്ങളാണ് പങ്ക് വെച്ചിരിക്കുന്നത്. മുടിയൊക്കെ വളർത്തി വ്യത്യസ്തമായ ലുക്കിൽ നിൽക്കുന്ന മിഥുനെ കണ്ടിട്ട് റാമ്പ് വാക് റെമോ ആണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ലക്ഷ്മിയ്ക്കാണ് കൂടുതൽ മാറ്റം വന്നിരിക്കുന്നത്. ഒരുപാട് മെലിഞ്ഞിട്ടാണ് ലക്ഷ്മി ഫോട്ടോയിൽ ഉള്ളത്. ഇത് കണ്ടിട്ട് മിഥുൻ ലക്ഷ്മിയുമായിട്ടല്ലാതെ വേറെ പെൺകുട്ടിയുമായിട്ട് എൻഗേജ്ഡ് ആയിട്ടുണ്ടോ എന്ന് സംശയിച്ചു പോയ് എന്നാണ് ആരാധകർ പറയുന്നത്.