കറുപ്പിനഴക് ഒ ഓ… ക്യൂട്ട് ലുക്കിൽ തിളങ്ങി റിമിടോമി..!! | Rimi Tomi Cute

Rimi Tomi Cuteness : മലയാളികളുടെ പ്രിയ ഗായികയാണ് റിമിടോമി. പ്രായഭേദമന്യേ കുടുംബ പ്രേക്ഷകർക്ക് ഇഷ്ട താരമായ റിമി ഗായികയായി വന്നു പിന്നീട് അഭിനയരംഗത്തും അവതാരികയയും ഒക്കെ  കഴിവ് തെളിയിച്ച വ്യക്തിത്വമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ വീഡിയോകൾ ആയും ചിത്രങ്ങളായും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്രയധികം ആരാധകരുള്ള മറ്റൊരു താരം ഉണ്ടാവില്ല.

അവതാരകയും അഭിനേത്രിയുമായി തിളങ്ങിയ മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. ടെലിവിഷന്‍ അവതാരക ലോകത്ത് നിന്നുമാണ് റിമി ടോമി മലയാള സിനിമയിലെ പിന്നണി ഗാന രംഗത്തേയ്ക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും പാട്ടുപാടുന്ന വീഡിയോയും കുക്കിംഗ് എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.

ആദ്യം ഇൻസ്റ്റഗ്രാമിൽ സജീവമായ താരം പിന്നീട്  ലോക് ഡൗൺ കാലത്ത് ഒരു യുട്യൂബ് ചാനൽ ആരംഭിക്കുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് റിമിയുടെ യുട്യൂബ് ചാനൽ പ്രേക്ഷകരുടെ ഇടയിൽ  വൈറൽ ആയി എന്നതാണ് സത്യം. ലോക് ഡൗൺ കാലത്ത് ആണ് താരം സോഷ്യൽ മീഡിയയിൽ സജീവമായി തുടങ്ങിയത്. തന്റെ ജീവിതത്തിലെ രസകരമായ വിശേഷങ്ങളും സന്തോഷങ്ങളും ആഘോഷങ്ങളും പാട്ടും പാചക വിശേഷങ്ങളുമെല്ലാം തന്നെ റിമി ആരാധകരുമായി പങ്കുവെയ്ക്കുന്നുണ്ട്.

താരത്തിന്റെ കുട്ടി പട്ടാളവുമായുള്ള വീഡിയോയോകളെല്ലാം നിമിഷനേരംകൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. തന്റെ വർക്കൗട്ട് വീഡിയോകൾ എല്ലാം തന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. വീഡിയോ പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ വീഡിയോകൾ എല്ലാം വൈറലാവാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. കറുപ്പ് ഔട്ട്ഫിറ്റിൽ നല്ല ക്യൂട്ട് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. നിരവധിപേരാണ് താരത്തിന്റെ പോസ്റ്റിനു കമന്റുമായി എത്തിയിരിക്കുന്നത്.