ക്യാൻസർ തിരിച്ചറിയാൻ 10 മാർഗങ്ങൾ

മനുഷ്യന്‍ ഏറ്റവും ഭയക്കുന്ന രോഗമാണ് ക്യാന്‍സര്‍. ഒരു ദിവസം കാൻസറിനും മരുന്ന് കണ്ടെത്തുമെന്ന പ്രതീക്ഷയിൽ ലോകം വൈദ്യശാസ്ത്രത്തെ ഉറ്റുനോക്കുകയാണ്. അസാധാരണമായ, കാര്യകാരണസഹിതമല്ലാത്ത കോശവളർച്ച ശരീരത്തിലെ മറ്റുകലകളേയും ബാധിയ്ക്കുന്ന അവസ്ഥയാണ് അർബുദം അഥവാ കാൻസർ.

കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് അർബുദം. ശരീരത്തിലെ ഏത് അവയവത്തെയും കാൻസർ ബാധിച്ചേക്കാം. എങ്കിലും അതിവേഗം വിഭജിക്കുന്ന കോശങ്ങളിൽ പൊതുവെ കാൻസർ കൂടുതലായി കണ്ടുവരുന്നു. ഹൃദയപേശികളും തലച്ചോറിലെ ഞരമ്പുകളും വിഭജിക്കാറില്ല; അതിനാൽ ഇവയിൽ കാൻസർ സാധ്യത താരതമ്യേന കുറവായി കണ്ടുവരുന്നു.

ക്യാന്‍സറിനെ ഏറ്റവും ഗുരുതരമാക്കുന്നത് കണ്ടു പിടിയ്ക്കാന്‍ വൈകുന്നതാണ്. കാരണം പല ലക്ഷണങ്ങളും മറ്റു പല രോഗലക്ഷണങ്ങളോടും സാമ്യമുള്ളതു കൊണ്ടു തന്നെ നാം അവഗണിച്ചു കളയും. ശരീരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളെ ബാധിയ്ക്കുന്ന വ്യത്യസ്ത ക്യാന്‍സറുകള്‍ക്ക് വ്യത്യസ്ത ലക്ഷണങ്ങള്‍ കാണും. എന്നാല്‍ ഏതു തരം ക്യാന്‍സറിനും കണ്ടു വരുന്ന ചില പൊതു സ്വഭാവങ്ങളുണ്ട്. ക്യാൻസർ തിരിച്ചറിയാൻ ഉള്ള 10 മാർഗങ്ങളെക്കുറിച്ചാണ് താഴെ വിഡിയോയിൽ പറയുന്നത്

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്‌) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.