രശ്മിക മന്ദാന പത്ത് ലക്ഷം, നയൻതാര വിഘ്നേശ് ശിവൻ ഇരുപത് ലക്ഷം; വയനാടിന് കൈത്താങ്ങായി താരങ്ങൾ.!! | Rashmika Mandanna And Nayanthara Vignesh Shivan Helps For Wayanad Land Slide
Rashmika Mandanna And Nayanthara Vignesh Shivan Helps For Wayanad Land Slide : നമ്മൾ ഇതുവരെ കാണാത്ത വലിയ മഹാ ദുരന്തത്തിന് കൈത്താങ്ങായി എത്തുകയാണ് നടി രശ്മിക മന്ദാനയും. ഉരുൾപൊട്ടൽ ദുരന്തത്താൽ തകർന്നു പോയ വയനാട്ടിലെ മുണ്ടക്കൈ – ചൂരൽ മല എന്നീ പ്രദേശത്തെ ജനങ്ങൾക്ക് വേണ്ടി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സംഭാവന നൽകിയിരിക്കുകയാണ് രശ്മിക ഇപ്പോൾ. പത്തുലക്ഷം രൂപയാണ് താരം നിലവിൽ സംഭാവന നൽകിയത്.
മലയാളികൾക്കിടയിൽ ഒട്ടേറെ ആരാധകരുള്ള ഒരു അന്യഭാഷ നടി കൂടിയാണ് രശ്മിക. അതിനാൽ തന്നെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ സ്റ്റോറി പോസ്റ്റ് ചെയ്ത് ആണ് തന്റെ ദുഃഖം പ്രകടിപ്പിച്ചത്. പ്രാർത്ഥനകളുടെ വയനാടിനൊപ്പം ഉണ്ട് എന്നാണ് രശ്മിക പറയുന്നത്. താരത്തിന്റെ ഈ സ്നേഹത്തിനു മുന്നിൽ ആരാധകരും ഇപ്പോൾ വലിയ സന്തോഷത്തിലാണ്. കേരളത്തിലും ഒരു പുറത്തുനിന്നുള്ള സിനിമ താരങ്ങളിൽ ആദ്യം സഹായവുമായി എത്തിയത് തമിഴ് താരം ചിയാൻ വിക്രം ആണ്.
20 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിക്രം സംഭാവന നൽകി എത്തിയത്. നിരവധി ജനങ്ങളുടെ ജീവൻ എടുത്ത ഈ ദുരന്തത്തിൽ തനിക്കുള്ള വേദന അറിയിച്ചു കൊണ്ടാണ് ദുരിതാശ്വാസ നിധിയിലേക്ക് വിക്രം സംഭാവന നൽകിയത്. വിക്രമിന് പുറമേ തമിഴ് സിനിമ മേഖലയിൽ നിന്ന് കമൽഹാസൻ 25 ലക്ഷം രൂപയും സഹായധമായി നൽകി. കൂടാതെ സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പ്രാർത്ഥനയോടെ ഞങ്ങൾ കൂടെയുണ്ടെന്നാണ് സൂര്യയുടെ കുടുംബം ഈ സാഹചര്യത്തിൽ ആരാധകരെ അറിയിച്ചത്.
മലയാളത്തിൽ നിന്ന് സിനിമാതാരങ്ങളായ മമ്മൂട്ടിയും ദുൽഖറും, ചേർന്ന് 35 ലക്ഷം രൂപ മന്ത്രി രാജീവിന് ദുരിതാശ്വാസത്തിനായി കൈമാറി. സിനിമാ താരങ്ങളുടെ ഈ സഹായത്തിൽ ആശ്വാസം കൊള്ളുകയാണ് മലയാളികൾ. കൂടാതെ ഇപ്പോൾ നയൻതാരയും വിഘ്നേശ് ശിവനും ചേർന്ന് ഇരുപത് ലക്ഷം രൂപയും കൈമാറിയിട്ടുണ്ട്. നിരവധി താരങ്ങളാണ് നാടിനോടുള്ള സ്നേഹം അറിയിച്ചുകൊണ്ട് ഈ ദുരന്ത മുഖത്ത് ആശ്വാസവുമായി എത്തിയത്.