മൂന്നാം മാസം അമ്മ അനാഥാലയത്തിൽ ഉപേക്ഷിച്ചു; വളർന്നത് രണ്ട് മാതാപിതാക്കളുടെ തണലിൽ, 30 വർഷങ്ങൾക്ക് ശേഷം കണ്ടുമുട്ടിയ കൂടപ്പിറപ്പുകളുടെ ജീവിതകഥ.!! | Rare Twin Sisters Vijayalakshmi And Divyasree Life Story
Rare Twin Sisters Vijayalakshmi And Divyasree Life Story : ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി ഉണ്ടാവുക എന്നത് ഏറ്റവും സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ്. വർഷങ്ങൾക്കുശേഷം അത് അറിയുന്ന ഒരാളുടെ സന്തോഷം ആലോചിച്ചു നോക്കൂ. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് വിജയലക്ഷ്മി എന്ന സ്ത്രീ അവരുടെ ഇരട്ട സഹോദരിയായ ദിവ്യശ്രീയെ കണ്ടുപിടിച്ച വാർത്ത ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
ഒരാളെ മൂന്നുമാസം ഉള്ളപ്പോഴും ഒരാളെ 5 മാസം ഉള്ളപ്പോഴും ഒരു അനാഥമന്ദിരത്തിൽ നിന്ന് 2 വ്യത്യസ്ത കുടുംബങ്ങൾ ദത്തെടുക്കുകയായിരുന്നു. വിജയലക്ഷ്മിക്ക് താനൊരു ദത്തുപുത്രിയാണെന്ന് കാര്യം മുൻപേ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ഒരു സന്ദർശന വേളയിലാണ് തനിക്കൊരു ഇരട്ട സഹോദരി ഉണ്ടെന്ന കാര്യം അവർ അറിഞ്ഞത്. പിന്നീട് അനിയത്തിയായ ദിവ്യശ്രീയ്ക്ക് വേണ്ടിയുള്ള തിരച്ചിലിൽ ആയിരുന്നു വിജയലക്ഷ്മി.
തിരച്ചിലിന് ഒടുവിൽ അഞ്ചുവർഷത്തിനുശേഷം കോട്ടയം സ്വാശ്രയ കോളേജിൽ അധ്യാപികയായിരുന്ന ദിവ്യശ്രീയെ വിജയലക്ഷ്മി കണ്ടെത്തി. ഇപ്പോൾ അവർ ഒന്നിച്ചിരിക്കുകയാണ്. തനിക്ക് ഒരു ഇരട്ട സഹോദരി ഉണ്ടായിരുന്നു എന്ന കാര്യം അറിഞ്ഞ ദിവ്യശ്രീ ഫേസ്ബുക്കിൽ സന്തോഷം അറിയിച്ചുകൊണ്ട് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇത്രയും നാൾ മാർച്ച് 10നാണ് തന്റെ പിറന്നാള് എന്നായിരുന്നു കരുതിയിരുന്നത്. പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി.
എന്നാൽ ഇനിമുതൽ ഞങ്ങൾ ഒരുമിച്ച് ഡിസംബർ 13ന് പിറന്നാൾ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ആദ്യമായിട്ടായിരിക്കാം ഒരാൾക്ക് ഒരു വർഷം രണ്ട് തവണ പിറന്നാൾ ഉണ്ടാകുന്നത് എന്ന് കുറിച്ചിരിക്കുകയാണ് ദിവ്യശ്രീ. നമുക്ക് കൂട്ടിന് സഹോദരങ്ങളുണ്ട് എന്നതിനേക്കാൾ സന്തോഷം മറ്റൊന്നിനും തരാൻ ആകില്ല. എന്നാൽ അത് വർഷങ്ങൾക്ക് അപ്പുറം അറിഞ്ഞ സന്തോഷത്തിലാണ് ദിവ്യശ്രീയും വിജയലക്ഷ്മിയും. ഈ കൂടിച്ചേരലിന് ശേഷം ഇരുവരും ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടിയിൽ പങ്കെടുക്കുകയുണ്ടായി. ഏതായാലും ഇരുവരുടെയും സന്തോഷത്തിൽ പങ്കുചേരുകയാണ് ഇപ്പോൾ ആരാധകർ.