കിളിക്ക് പറക്കാൻ ഫോക്സ്-വാഗൺ.!! ഭാര്യക്ക് പിഷാരടിയുടെ പിറന്നാൾ സമ്മാനം കണ്ടോ.!? ലക്ഷങ്ങളുടെ ആഡംബര വാഹനം പ്രത്യേകതകൾ കണ്ടോ.!? | Ramesh Pisharody Wife Saumya Pisharody New Volkswagen Car

Ramesh Pisharody Wife Saumya Mani Pisharody New Volkswagen Car : സ്റ്റേജ് ഷോകളിലൂടെയും ടീവി ഷോകളിലൂടെയും മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച താരമാണ് രമേശ്‌ പിഷാരടി. മിമിക്രി കലാകാരനായ പിഷാരടി ഇപ്പോൾ നടനായും സംവിധായകനായുമെല്ലാം സിനിമയിൽ സജീവമാണ്. രമേശ്‌ പിഷാരടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ധർമ്മജൻ ബോൾഗാട്ടി. ഇരുവരും ഒരുമിച്ചു അവതരിപ്പിച്ചിട്ടുള്ള ടീവി പ്രോഗ്രാമുകളെല്ലാം തന്നെ ജനപ്രിയമായിരുന്നു.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഷോയ്ക്ക് മികച്ച ആരാധകപ്രീതി ഉണ്ടായിരുന്നു. അവാർഡ് ഷോകളിലൂടെയും താരം ഫേമസ് ആയി. സിനിമയിലും താരമിപ്പോൾ നിറസാനിധ്യമാണ്. രണ്ട് സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്.ജയറാമും കുഞ്ചാക്കോ ബോബനും നായകന്മാരായ പഞ്ചവർണ്ണതത്ത എന്ന ചിത്രവും.മമ്മൂട്ടി നായകനായ ഗാനഗന്ധർവ്വൻ എന്ന ചിത്രവും ആണ് പിഷാരടി സംവിധാനം ചെയ്തത്. സോഷ്യൽ മീഡിയയിലും വളരെ ആക്റ്റീവ് ആണ് പിഷാരടി.

ഇപ്പോഴിതാ താരത്തിന്റെ ഭാര്യയുടെ പിറന്നാൾ ദിനത്തിൽ ആശംസകളുമായി എത്തിയിരിക്കുകയാണ് താരം. പിഷാരടിയുടെ ഭാര്യ സൗമ്യയുടെയും മക്കളുടെയും ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്.കിളി എന്നാണ് സൗമ്യയെ വീട്ടിൽ വിളിക്കുന്നത്. ഭാര്യയ്ക്ക് പിറന്നാൾ സമ്മാനമായി വീട്ടിലേക്ക് ഒരു പുതിയ അതിഥിയെയാണ് പിഷാരടി സമ്മാനമായി നൽകിയത്.പുതിയ കാർ വാങ്ങാൻ ഷോറൂമിൽ പോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിട്ടുണ്ട്.

പൂനൈ ആണ് സൗമ്യയുടെ സ്വദേശം.ബഡായ് ബംഗ്ലാവ് എന്ന ഷോയിൽ പിഷാരടിയുടെ ഭാര്യയായി അഭിനയിക്കുന്നത് അവതാരകയും അഭിനേതാവും ആയ ആര്യയാണ്. ഷോ വലിയ രീതിയിൽ ഹിറ്റ് ആയിരുന്നത് കൊണ്ട് തന്നെ പിഷാരടിയുടെ യഥാർത്ഥ ഭാര്യ ആര്യയാണെന്ന് ഒരുപാട് പ്രേക്ഷകർ വിശ്വസിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ കുടുംബത്തിന്റെ ചിത്രങ്ങൾ പങ്ക് വെച്ചു തുടങ്ങിയപ്പോൾ ആണ് പിഷാരടിയുടെ ഭാര്യ സൗമ്യ ആണെന്ന് എല്ലാവരും മനസ്സിലാക്കിയത്. പിഷാരടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം വേഗം തന്നെ വൈറൽ ആകാറുണ്ട്. അതിന്റെ കാരണം പോസ്റ്റ്‌ ചെയ്യുന്ന ചിത്രങ്ങൾക്ക് താരം നൽകുന്ന അടിക്കുറിപ്പുകളാണ്.