പേർളിക്ക് ഇത് എട്ടാം മാസം.!! കടൽ തീരത്ത് സർപ്രൈസ് ഒരുക്കി റേച്ചലും ശ്രീനിയും; ലക്ഷങ്ങൾ മുടക്കി ബേബി ഷവർ ആഘോഷം വൈറൽ.!! | Pearle Maaney Baby Shower Ceremony

Pearle Maaney Baby Shower Ceremony : ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരമാണ് പേളിമാണി. താരത്തിൻ്റെ ഓരോ വിശേഷങ്ങളും ആരാധകർ വളരെ വേഗം വൈറലാക്കി മാറ്റാറുണ്ട്. നല്ലൊരു നടികൂടിയായ താരം അവതാരികയായാണ് തിളങ്ങി നിന്നത്. പിന്നീട് ബിഗ്ബോസ് സീസൺ വണ്ണിൽ വന്നതോടെ താരത്തിന് ആരാധകർ വർദ്ധിച്ചു. ബിഗ് ബോസ് സീസൺ വണ്ണിലെ മറ്റൊരു മത്സരാർത്ഥിയായിരുന്ന ശ്രീനിഷ്

അരവിന്ദിനെ തന്നെയാണ് താരം വിവാഹം കഴിച്ചതും. മിനി സ്‌ക്രീൻ താരമായ ശ്രീനിഷിനും നിരവധി ആരാധകരാണുള്ളത്.ഇവർക്ക് നില എന്നൊരു മകളുമുണ്ട്. വിവാഹ ശേഷം കുടുംബ ജീവിതവുമായി മുന്നോട്ടു പോയതാരത്തിൻ്റെ വിശേഷങ്ങളൊക്കെ അറിഞ്ഞിരുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. സ്വന്തമായി യുട്യൂബ് ചാനലുള്ള താരം പങ്കുവയ്ക്കുന്ന ഓരോ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ

വൈറലായി മാറാറുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് മുൻപായിരുന്നു താരം രണ്ടാമതും ഗർഭിണിയാണെന്ന വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. ഇപ്പോഴിതാ താരം താരത്തിൻ്റെ മറ്റൊരു വിശേഷവുമായാണ് എത്തിയിരിക്കുന്നത്. ഗർഭിണിയായ താരത്തിൻ്റെ ബേബി ഷവറിൻ്റെ വിശേഷങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ ഇന്ന് ബേബിഷവർ ദിവസമാണ്. പുതിയ ജീവിതത്തിലേക്ക്

കാലെടുത്തുവയ്ക്കുന്ന നിന്നെ ഞങ്ങളുടെ കുടുംബത്തിലേക്ക് ക്ഷണിക്കുകയാണ്.’ ബീച്ചിൽ നിന്നും സുഹൃത്തുക്കളുടെയും അനുജത്തിയുടെയും കൂടെയുള്ള നിരവധി ചിത്രങ്ങളും താരം പങ്കുവയ്ക്കുകയുണ്ടായി.കൂടാതെ ശ്രീനിഷിൻ്റെ നിളയുടെയും കൂടെയും, നിളയും പേർളിയും പിസ്ത പച്ച ഡ്രസ് ധരിച്ചാണ് ബീച്ചിൽ വന്നിരുന്നത്. കൂടാതെ കെയ്ക്കിൻ്റെ മനോഹരമായ ഫോട്ടോസും ഓ ബേബി എന്നെഴുതിയ കെയ്ക്കും ഒരുക്കി വച്ച പല ഫോട്ടോകളും താരം പങ്കുവച്ചു. താരം ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ നിരവധി താരങ്ങളും, ആരാധകരും ആശംസകളുമായി എത്തുകയുണ്ടായി.