എന്ത് കിട്ടിയാലും ഭാര്യക്ക് വേണ്ടി മാറ്റിവെക്കുന്ന ആളായിരുന്നു അദ്ദേഹം…😢😭 കുടുംബവിശേഷം പ്രേക്ഷകർ ചർച്ച ചെയ്യുന്ന സമയത്ത് തന്നെ വിയോഗം…😥😓 | Rama Jagadish

Rama Jagadish : ചില വിയോഗങ്ങൾ നിമിത്തമായി മാറാറുണ്ട്. അത്തരത്തിൽ മലയാളികളെ ഏറെ വേദനിപ്പിക്കുകയാണ് നടൻ ജഗദീഷിന്റെ ഭാര്യ രമയുടെ മരണവാർത്ത. കഴിഞ്ഞ മാസം താരം അവതാരകനായി എത്തുന്ന പണം തരും പടം എന്ന ഷോയിൽ ഭാര്യയെക്കുറിച്ച് ഏറെ സന്തോഷത്തോടെ സംസാരിച്ചത് സോഷ്യൽ മീഡിയയിലുൾപ്പെടെ വാർത്തയായിരുന്നു.

ഒരിക്കൽ പോലും മീഡിയക്ക് മുൻപിൽ, എന്തിന് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി പോലും നിന്ന് തരാത്ത രമയാണ് തന്റെ രണ്ട് പെണ്മക്കളെ വളർത്തി വലുതാക്കി മികച്ച കരിയറിലേക്കെത്തിച്ചതെന്നും കുടുംബത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ രമയുടെ പങ്ക് ഏറെ വലുതാണെന്നുമൊക്കെപ്പറഞ്ഞ് ജഗദീഷ് ഷോയിൽ വാചാലനായിരുന്നു. താരത്തിന്റെ കുടുംബവിശേഷങ്ങൾ സോഷ്യൽ മീഡിയയിലുൾപ്പെടെ സിനിമാപ്രേക്ഷകർ ഏറ്റെടുത്ത സമയത്താണ് താരപത്നിയുടെ വിയോഗവർത്തയും മലയാളികൾക്കരികിലേക്കെത്തുന്നത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവിയായിരുന്നു രമ. പ്രിയസുഹൃത്തിന്റെ നല്ല പാതിയെ യാത്രയാക്കാൻ സിനിമാ-ടെലിവിഷൻ രംഗത്തുനിന്നുള്ള ഒട്ടേറെപ്പേർ താരവസതിയിലെത്തി. മണിക്കുട്ടനും ചിപ്പിയുമെല്ലാം നിറകണ്ണുകളോടെയാണ് രമയെ യാത്രയാക്കിയത്. ടെലിവിഷൻ അവതാരക മീര വികാരനിർഭരയായാണ് മാധ്യമങ്ങളോട് സംസാരിച്ചത്. കഴിഞ്ഞ പത്ത് വർഷങ്ങളോളം ജഗദീഷേട്ടനോടും കുടുംബത്തോടും വലിയൊരു ആത്മബന്ധമുണ്ടായിരുന്നു.

സ്വന്തം അച്ഛനെ കാണുന്നതിൽ കൂടുതൽ ജഗദീഷേട്ടനെയാണ് കാണുന്നതും സംസാരിക്കുന്നതും. കോമഡി സ്റ്റാർസ് ഷൂട്ടിന്റെ ഭാഗമായി അത്രയും വലിയ ആത്മബന്ധമുണ്ടായി ഞങ്ങൾ തമ്മിൽ. കഴിഞ്ഞയിടെ വിഷ്ണുവിനൊപ്പം ജഗദീഷേട്ടന്റെ വീട്ടിൽ വന്നു. അപ്പോഴും ചേച്ചിയെ കണ്ടു. സെറ്റിൽ ആരെങ്കിലും മിട്ടായിയും കൊണ്ടുവന്നാൽ ജഗദീഷേട്ടൻ രണ്ടെണ്ണമെടുക്കും. ഒന്ന് രമചേച്ചിക്കായിരിക്കും.

അത്രയും കരുതലായിരുന്നു ചേച്ചിയുടെ കാര്യത്തിൽ. യാത്രയാകുന്ന ഭാര്യയ്ക്കരികിൽ സങ്കടം ഒതുക്കി തൊഴുകൈയ്യോടെ നിൽക്കുന്ന ജഗദീഷേട്ടനെയാണ് എല്ലാവരും ഇന്ന് കണ്ടത്. “എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും, പൊതുവേദികളിൽ പ്രത്യക്ഷപ്പെടാനും ആഗ്രഹമുണ്ടോ, അത്രത്തോളം അതില്‍ നിന്ന് പിന്തിരിഞ്ഞ് നടക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് രമ” എന്നായിരുന്നു മുന്നേ ജഗദീഷ് ഭാര്യയെക്കുറിച്ച് പ്രേക്ഷകരോട് പറഞ്ഞത്. സോഷ്യൽ മീഡിയയിൽ രമയുടെ ഫോട്ടോ ഷെയർ ചെയ്യുന്നതും രമയ്ക്ക് ഇഷ്ടമല്ലെന്നും ജഗദീഷ് വെളിപ്പെടുത്തിയിരുന്നു.