
അച്ഛനാവാനുള്ള കാത്തിരിപ്പിന് ഒരു പതിറ്റാണ്ട് ദൂരം!! ആദ്യ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങി രാംചരൺ; കടൽ തീരത്ത് സ്റ്റൈലിഷ് ബേബി ഷവർ ആഘോഷവുമായി താരങ്ങൾ… | Ram Charan Wife Upasana Kamineni Baby Shower Viral Entertainment News Malayalam
Ram Charan Wife Upasana Kamineni Baby Shower Viral Entertainment News Malayalam : ഒരു നടൻ, നിർമ്മാതാവ്, ബിസിനസുകാരൻ എന്നിങ്ങനെ നിരവധി മേഖലകളിൽ തന്നെ കഴിവ് തെളിയിച്ച വ്യക്തിയാണ് രാംചരൺ. പ്രധാനമായും തെലുങ്ക് സിനിമകളിലാണ് താരം അഭിനയിക്കാറുള്ളത്. ഇന്ത്യൻ സിനിമ നടൻ നടന്മാരിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന ഒരു നടൻ കൂടിയാണ് രാംചരൺ. ഇദ്ദേഹത്തിന്റെ ഓരോ സിനിമകളും പ്രേക്ഷകർ വളരെയധികം ഇഷ്ടപ്പെടുന്നു. രാംചരണിന്റെ ആക്ഷൻ സിനിമകളോടാണ് പ്രേക്ഷകർക്ക് താൽപര്യം കൂടുതൽ.
2012 ലാണ് താരം വിവാഹിതൻ ആകുന്നത്. താരത്തിന്റെ ഭാര്യയുടെ പേരാണ് ഉപാസന കാമിനേനി. ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമായ ചിരുത എന്ന ആക്ഷൻ ചിത്രത്തിലൂടെയാണ് രാംചരൻ അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. 2009 മഗധീര എന്ന ആക്ഷൻ ചിത്രത്തിലൂടെയാണ് താരം പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുന്നത്. രാംചരണിന്റേതായി ഏറ്റവും ഒടുവിൽ ഇറങ്ങുകയും ബോക്സ് ഓഫീസ് കീഴടക്കുകയും ചെയ്ത ചിത്രമാണ് ആർ ആർ ആർ.

ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. താരവും ഭാര്യയും തങ്ങളുടെ ആദ്യ കണ്മണിക്ക് ആയി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ഭാര്യ ഉപാസനയുടെ ബേബി ഷവർ ആഘോഷമാക്കിയിരിക്കുകയാണ് താരം. പരമ്പരാഗത രീതിയിലുള്ള ബേബി ഷവറിനു പകരം വളരെ മോഡേൺ ആയിട്ടുള്ള രീതിയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. കടൽത്തീരത്ത് ഒരുക്കിയിട്ടുള്ള റിസോർട്ടിലാണ് വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ഈ ചടങ്ങ് സംഘടിപ്പിച്ചത്.
വെള്ളം നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് രാംചരണും ഭാര്യ ഉപാസനയും ചടങ്ങിൽ എത്തിയത്. സ്റ്റൈലിസ്റ്റ് ലുക്കിലുള്ള ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമാണ്. ബേബി ഷവറിന്റെ ചിത്രങ്ങൾ രാംചരണിന്റെയും ഉപാസനയുടെയും പേജിലൂടെ ആണ് പങ്കുവെച്ചിട്ടുണ്ട്. അപ്പോളോ ഹോസ്പിറ്റലിലെ സി എസ് ആർ വൈസ് ചെയർപേഴ്സൺ ആണ് ഉപാസന.