റെയ്ച്ചല്‍ മാണിയുടെ മകന്റെ മാമോദീസ; നിലു ബേബിയുടെ കുഞ്ഞു വാവയുടെ മാമോദീസ ചടങ്ങുകൾ ഗംഭീരമാക്കി പേര്‍ളിയും കുടുംബവും… | Rachel Ruben Baby Baptism Ceremony

Rachel Ruben Baby Baptism Ceremony : അവതാരികയായി കടന്നുവന്ന് മലയാളികളുടെ മനസ്സില്‍ ഇടം കണ്ടെത്തിയ താരമാണ് പേര്‍ളി മാണി. തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി നിരവധി വീഡിയോകളാണ് താരം പങ്കുവയ്ക്കാറുള്ളത്. അതില്‍ കൂടുതലും നിലാ ബേബിയുമൊത്തുളള വീഡിയോ ആണ്. തന്റെ കുടുംബത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും യൂട്യൂബ് വഴി തന്റെ ആരാധകരെ അറിയിക്കാറുണ്ട്. സഹോദരിയുടെ വിവാഹം ഉള്‍പ്പെടെ എല്ലാ കാര്യങ്ങളും സോഷ്യല്‍ മീഡിയ വഴി താരം ആരാധകരെ അറിയിച്ചിരുന്നു.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് സഹോദരിയുടെ മകന്‍ റെയ്‌നിന്റെ മാമോദീസയുടെ വീഡിയോ ആണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ഈ കുഞ്ഞു താരത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു. റെയ്ച്ചല്‍ ഗര്‍ഭിണിയായതു മുതലുള്ള എല്ലാ വിശേഷങ്ങളും പേര്‍ളി തന്റെ യൂട്യൂബ് ചാനല്‍ വഴി പങ്കുവെക്കാറുണ്ട്. നില ബേബിക്കൊപ്പമുള്ള റെയ്‌നിന്റെ ചിത്രമാണ് ആദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇത് വളരെ പെട്ടെന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തു.

നില ബേബിക്ക് ഒരു സഹോദരന്‍ വന്നു എന്നായിരുന്നു തന്റെ യൂട്യൂബ് ചാനലിലൂടെ പേര്‍ളി ആരാധകരെ അറിയിച്ചത്. മാമോദിസ വീഡിയോ വൈറല്‍ ആയതോടു കൂടി നിരവധി ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകര്‍. കുഞ്ഞിന്റെ മാമോദിസ ചടങ്ങ് ആരേയും അറിയിച്ചില്ല എന്ന പരാതികളുമുണ്ട്. എന്നാല്‍ പ്രധാനപ്പെട്ട കുറച്ച് ആളുകളെ മാത്രം ഉള്‍പ്പെടുത്തി വളരെ ലളിതമായ രീതിയിലാണ് മാമോദീസ ചടങ്ങു നടത്തിയത്. അതുപോലെ തന്നെയായിരുന്നു റെയ്ച്ചലിന്റെ വിവാഹവും. അനിയത്തിയുടെ വിവാഹം ഇത്ര സിംപിളായിട്ടാണോ നടത്തിയത് എന്ന ചോദ്യം ആരാധകരുടെ ഭാഗത്തു നിന്ന് ഉണ്ടായിരുന്നു.

വിവാഹം എന്നത് ഓരോരുത്തരുടെയും ഇഷ്ടമനുസരിച്ചാണ് അവരുടെ ഇഷ്ടം ലളിതമായി നടത്താനാണ് അതുകൊണ്ട് അത് അങ്ങനെ നടത്തി എന്നായിരുന്നു പേര്‍ളി നല്‍കിയ മറുപടി. ഫോട്ടോഗ്രാഫറായ റൂബിന്‍ കെ തോമസാണ് റെയ്ച്ചലിനെ വിവാഹം കഴിച്ചത്. എന്റെ അനിയത്തി അമ്മയായപ്പോള്‍ ഞാന്‍ വീണ്ടും അമ്മയായ പോലെയാണ് എനിക്ക് തോന്നുന്നത് എന്നും നീയും അവനും എന്റെയും മകനാണെന്നും നിലാ ബേബിക്ക് ഒരു സഹോദരന്‍ വന്നുവെന്നുമാണ് പേര്‍ളി സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. റെയ്ച്ചലിനും യൂട്യൂബ് ചാനലുണ്ട്. ചേച്ചിയുടെ ആരാധകരെല്ലാം തന്നെ അനിയത്തിയേയും ഫോളോ ചെയ്യുന്നുണ്ട്. റെയ്ച്ചലിന്റെ വീഡിയോയ്ക്കും നിരവധി സ്വീകാര്യത ലഭിക്കാറുണ്ട്. ശ്രീനിഷ് അനവിന്ദാണ് പേര്‍ളിയുടെ ഭര്‍ത്താവ്.