ആദ്യ സിനിമ തീയറ്ററിൽ എത്തുന്നതിനു മുൻപ് അവാർഡ് വാങ്ങി പ്രിയദർശന്റെ മകൻ സിദ്ധാർഥ്!!!

പ്രേക്ഷകർ ഏറെ കാലമായി കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. എല്ലാവർക്കും പ്രിയപ്പെട്ട പ്രിയദർശനാണ് ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. കോവിഡ് പശ്ചാത്തലത്തിൽ തീയറ്ററുകൾ അടച്ചിട്ടതിനാൽ ചിത്രത്തിന്റെ റിലീസ് നീളുകയാണ്.

കഴിഞ്ഞ വർഷം ഡിസംബർ 31 മുൻപ് ചിത്രം സംൻസർ ചെയ്തതിനാൽ ഈ വർഷത്തെ സംസ്ഥാന സർക്കാറിന്റെ ചലച്ചിത്ര അവാർഡിനായി ചിത്രത്തെ പരിഗണിച്ചിരുന്നു. ഇപ്പോൾ മൂന്ന് അവാർഡുകളാണ് ചിത്രം സ്വന്തമാക്കിയത്. സിനിമയിൽ അർജ്ജുൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി ശബ്ദം നൽകിയ വിനീത്, നൃത്ത സംവിധാനത്തിന് ബ്രിന്ദമാസ്റ്റർ പ്രസന്ന മാസ്റ്റർ എന്നിവരും വി.എഫ്.എക്‌സ് സൂപ്പർവൈസറായ സിദ്ധാർഥ് പ്രിയദർശനുമാണ് അവാർഡ് നേടിയത്.

വമ്പൻ താരനിരയുമായി ഒരുങ്ങുന്ന ഈ ചിത്രം അഞ്ച് ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ആദ്യ മലയാള ചിത്രവുമാണ്. ഓസ്‌കാർ പുരസ്‌കാരം നേടിയവർ വരെ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നുണ്ട് എന്നാണ് വാർത്തകൾ. വിദേശത്ത് വി.എഫ്.എക്‌സ് ജോലികൾ ചെയ്യുകയായിരുന്ന സിദ്ധാർഥ് മരക്കാറിനു വേണ്ടി ജോലി ഉപേക്ഷിച്ചു വരികയായിരുന്നു.

സൂപ്പർവൈസറായി ആയി ജോലി ചെയ്ത ആദ്യ ചിത്രം തന്നെ അച്ഛന്റെ ഒപ്പം ആവുകയും അതിനു തന്നെ സംസ്ഥാന അവാർഡും നേടാൻ സാധിച്ചതിൽ സിദ്ധാർഥിന് സന്തോഷിക്കാം. പ്രിയദർശൻ ലിസി ദമ്പതികളുടെ മകനാണ് സിദ്ധിർഥ്. സഹോദരി കല്യാണിയും ഇപ്പോൾ സിനിമയിൽ സജ്ജീവമാണ്. മരക്കാറിൽ കല്യാണിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.