പ്രിയ വാരിയർ ഇത്ര സിംപിൾ ആയിരുന്നോ..!? താരജാഡകൾ ഇല്ലാതെ പ്രിയ കളമശ്ശേരിയിൽ എത്തിയപ്പോൾ… | Priya P Varrier At Croma

Priya P Varrier At Croma : ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒറ്റ മലയാള ചിത്രത്തിലൂടെ പ്രിയങ്കരിയായ താരം പിന്നീട് അന്യഭാഷകളിലാണ് തന്റെ അഭിനയ മികവ് തെളിയിച്ചത്. ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകം മുഴുവന്‍ ആരാധകരെ സമ്പാദിച്ച നടി കൂടിയാണ് പ്രിയ വാര്യര്‍.

നാഷണല്‍ ക്രഷ് എന്നാണ് സോഷ്യല്‍ മീഡിയ പ്രിയ വാര്യരെ വിളിക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. കളമശ്ശേരിയിലുള്ള ക്രോമ ഇലക്ട്രോണിക് സ്ഥാപനം സന്ദർശിക്കുന്ന താരത്തിന്റെ വീഡിയോയാണ് പുറത്തു വന്നിട്ടുള്ളത്. വളരെ സിമ്പിൾ ആയി സാൻഡൽ കളർ കുർത്തിയും റെഡ് ബോട്ടവുമാണ് താരം ധരിച്ചിട്ടുള്ളത്.

തനി നാടൻ ലുക്കിൽ താര ജാഡ ഒന്നുമില്ലതെ എത്തിയ പ്രിയയെ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്. നമ്മുടെ പ്രിയ വാരിയർ ആളാകെ മാറിപ്പോയല്ലോ എന്ന് ടാഗ് ലൈനിനൊപ്പമാണ് വീഡിയോ പുറത്ത് എത്തിയിരിക്കുന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയ വാര്യര്‍ അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്. ചിത്രത്തിലെ പാട്ട് ലോക ശ്രദ്ധ നേടിയതോടെ പ്രിയയും താരമായി മാറുകയായിരുന്നു. പിന്നീട് മലയാളത്തിനു പുറമേ കന്നഡയിലും ഹിന്ദിയിലും പ്രിയ അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് താരത്തിലുള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ക്ഷണനേരം കൊണ്ട് തന്നെ വൈറലായി മാറാറുണ്ട്. ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ഫോട്ടോഷൂട്ടുമായി എത്തുന്ന താരത്തിന്റെ ചിത്രങ്ങൾ ആരാധകർക്കിടയിൽ ചർച്ച ആകാറുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. കൊള്ളയാണ് പ്രിയയുടെ പുതിയ സിനിമ. അഭിനയത്തിനപ്പുറം ഗായികയായും പ്രിയ വാര്യര്‍ ശ്രദ്ധ നേടിയിട്ടുണ്ട്.