ഞങ്ങൾക്കിടയിലും വഴക്കും പരിഭവങ്ങളുമുണ്ട്..!!😳😱 വിവാഹ വാർഷികത്തിൽ ദാമ്പത്യ ജീവിതത്തെപ്പറ്റി ചാക്കോച്ചന്റെ പോസ്റ്റ് ഇങ്ങനെ…😍👌 |Priya Kunchacko Boban

Priya Kunchacko Boban : ഞങ്ങൾക്കിടയിലും വഴക്കും പരിഭവങ്ങളുമുണ്ട്..!!😳😱 തൊണ്ണൂറുകളിലെ ചോക്ലേറ്റ് ഹീറോയ്ക്ക് ഇത് പതിനേഴാം വിവാഹവാർഷികം…🥰😘 തൊണ്ണൂറുകളില്‍ ചോക്ലേറ്റ് ഹീറോയായി മലയാളി മനസ്സുകളിൽ നിറഞ്ഞ് നിന്ന താരമാണ് കുഞ്ചാക്കോ ബോബന്‍. മലയാളി പെണ്‍കുട്ടികള്‍ വിവാഹം കഴിക്കണമെന്ന് പോലും ആഗ്രഹിച്ച അപൂര്‍വ്വം നായകന്മാരില്‍ ഒരാള്‍. എന്നാൽ ആരാധികമാരെ എല്ലാം നിരാശയിലാഴ്ത്തി താരം മറ്റൊരു പ്രണയത്തിലായിരുന്നു. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവിൽ 2005 ഏപ്രില്‍ രണ്ടിന് എല്ലാ ആരാധികമാരെയും നിരാശരാക്കി താരം തന്റെ പ്രണയിനിയെ കൈപിടിച്ചു. 2005 ലാണ് ചാക്കോച്ചനും പ്രിയയും തമ്മില്‍ വിവാഹിതരാവുന്നത്.

വിവാഹ ജീവിതത്തിന്റെ പതിനേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്: താരദമ്പതിമാര്‍ ഇപ്പോൾ. ഒരുപാട് ആഘോഷങ്ങൾ ഒന്നും ഇല്ലാതെ മകന്‍ ഇസഹാക്കിന്റെ സാന്നിധ്യത്തില്‍ ചെറിയൊരു കേക്ക് മുറിച്ചു ഉള്ള വിവാഹ വാര്‍ഷികാഘോഷമാണ് ഇരുവരും സംഘടിപ്പിച്ചത്. ജീവിതത്തിന്റെ 17 വർഷങ്ങൾ ഒന്നിച്ചു പിന്നിട്ടതിനെ പറ്റിയും ദാമ്പത്യ ജീവിതത്തില്‍ പ്രിയ തനിക്ക് എന്തായിരുന്നു എന്നതിനെ പറ്റിയും കുഞ്ചാക്കോ ബോബൻ തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചിട്ടുള്ളത്.

ഔദ്യോഗികമായി ഞങ്ങളൊരുമിച്ചിട്ട് മധുരപതിനേഴ്. പ്രിയപ്പെട്ട ഭാര്യ, നിന്റെ ഒപ്പമുള്ള ജീവിതം മികച്ചതായി തന്നെ ഇപ്പോഴും തുടരുകയാണ്. ഇന്നത്തെ ഡിജിറ്റല്‍ ലോകത്ത് നിങ്ങളാണ് എന്റെ ഹൈ സ്പീഡ് വൈഫൈ. എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നീ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ കുറിച്ചോര്‍ത്ത് എനിക്ക് അത്ഭുത തോന്നാതെ ഇരിക്കാനാവില്ല. എന്നെ, എന്റെ കുടുംബത്തെ, എന്റെ പ്രൊഫഷനെ, എന്റെ സുഹൃത്തുക്കളെ… തുടങ്ങി എന്റെ ജീവിതം മുഴുവന്‍ സന്തുലിതമായി നീ നിലനിര്‍ത്തുന്നു. മറ്റേതൊരു സാധാരണ ദമ്പതികളെയും പോലെ ഞങ്ങൾക്കിടയിലും ചെറിയ വഴക്കുകളുടെ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ആ രാത്രി അവസാനിക്കുന്നതിന് മുമ്പ് തന്നെ കാര്യങ്ങള്‍ പറഞ്ഞു തീർത്തു അടുത്ത ദിവസത്തെ ഏറ്റവും മികച്ച ഒന്നാക്കി മാറ്റുന്നത് ഞങ്ങള്‍ ഒരു പോയിന്റാക്കി മാറ്റി.

ഇന്ന് ഞാന്‍ സിനിമകളില്‍ നന്നായി അഭിനയിക്കുന്നു എങ്കില്‍, എന്നെ എന്നില്‍ തന്നെ വിശ്വസിക്കാന്‍ പഠിപ്പിച്ചതിന്റെയും പ്രേരിപ്പിച്ചതിന്റെയും എല്ലാറ്റിനെയും വ്യത്യസ്തമായ വീക്ഷണകോണില്‍ കാണാനും മികച്ചതിന് വേണ്ടി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചതിന്റെ പ്രധാന ക്രെഡിറ്റ് നിനക്കുള്ളതാണ്. എന്റെ ആദ്യ സിനിമയില്‍ തന്നെ ഓ പ്രിയേ ‘ എന്ന പാട്ട് പാടാന്‍ ആ പേര് തന്നതില്‍ ദൈവം ഒരു തെറ്റും ചെയ്തില്ല. കാരണം എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നീയാണ്. ഇത് വളരെ ലളിതവും എന്നാല്‍ മധുരതരവുമായ ഒരു ആഘോഷമായിരുന്നു.. അതിനിടയില്‍ ഞങ്ങളുടെ ലില്‍ ബോയിക്കൊപ്പം വളരെ മധുരമുള്ളതായി തോന്നി എന്നുമാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്.