ഇടവേളയ്ക്കു ശേഷമുള്ള തുടക്കം അതിഗംഭീരം.!! ആരോഗ്യം പൂർണ്ണമായി വീണ്ടെടുത്തു; ഡോക്ടർസിനോട് നന്ദി പറഞ്ഞ് രാജുവേട്ടൻ.!! | Prithviraj Thanks To Doctors For Better Recovery

Prithviraj Thanks To Doctors For Better Recovery : മലയാളികൾക്ക് എല്ലാകാലത്തും പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ, സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലൊക്കെ തൻറെ പേര് വാനോളം ഉയർത്തിയ താരത്തിന്റെ ഓരോ ചിത്രവും വളരെ ആകാംക്ഷയോടെ തന്നെയാണ് ആരാധകരും മലയാള സിനിമ പ്രേമികളും കാത്തിരിക്കുന്നത്. മോഹൻലാലും പൃഥ്വിരാജും ഒന്നിച്ച ലൂസിഫർ എന്ന ചിത്രം ബോക്സ് ഓഫീസിൽ വൻഹിറ്റ് നേടിയതിന് പിന്നാലെ ചിത്രത്തിൻറെ രണ്ടാം ഭാഗമായ എമ്പുരാൻ പ്രദർശനത്തിന് എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ.

ഇതിനിടയിൽ താരത്തിന് ഒരു സന്തോഷവാർത്തയാണ് മറ്റുള്ളവരെ അറിയിക്കാനുള്ളത്. മറയൂരിലെ ചന്ദനക്കടത്തുമായി ബന്ധപ്പെട്ട കഥ പറയുന്ന ഖിലായത്ത് ബുദ്ധ എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് വേളയിൽ പൃഥ്വിരാജിന് കാലിന് ഒരു പരിക്കേറ്റിരുന്നു. മാസങ്ങൾക്കു മുൻപ് നടന്ന അപകടത്തെ തുടർന്ന് കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് കാൽമുട്ടിന് കീഹോൾ ശസ്ത്രക്രിയയും നടത്തിയിരുന്നു. ഇപ്പോൾ അതിൻറെ അപ്ഡേഷൻ ആണ് താരം തൻറെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തൻറെ ആരോഗ്യം പൂർണമായി വീണ്ടെടുത്തതിന്റെ സന്തോഷവും ഒപ്പം തനിക്ക് ചികിത്സ നൽകിയ ഡോക്ടർമാർക്കുള്ള നന്ദിയും താരം അറിയിച്ചിരിക്കുന്നത്. മുൻപ് താരം ഇത് സംബന്ധിച്ച് ഉള്ള പോസ്റ്റ് പങ്കുവെച്ചിരുന്നു.

Prithviraj Thanks To Doctors For Better Recovery

വിദഗ്ധരായ ഡോക്ടർമാരുടെ കൈകളിലാണ് താനെന്നും ഇനി കുറച്ചു മാസം ഫിസിയോതെറാപ്പിയും വിശ്രമവുമായി കഴിയുമെന്നുമായിരുന്നു മുൻപ് പ്രൃത്വി പറഞ്ഞിരുന്നത്. അതിനുശേഷം എമ്പുരാൻറെ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് താരം എത്തിയത് ഉൾപ്പെടെ ആളുകൾ ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന പോസ്റ്റ് ഇപ്രകാരമാണ്:.

ഖിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ ഒരു ആക്ഷൻ സീക്കൻസിനായി ഓടിക്കൊണ്ടിരുന്ന സന്ദർഭത്തിൽ കെഎസ്ആർടിസി ബസ്റ്റാൻഡിൽ വച്ച് എനിക്കൊരു അപകടം ഉണ്ടായി. കാലിന് പരിക്കേറ്റിട്ട് മൂന്നുമാസത്തോളമായി. അതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാകുകയും അന്നുമുതൽ ജീവിതം കൂടുതൽ കരുത്തോടെ വീണ്ടെടുക്കുന്നതിനുള്ള പരിശ്രമവും ആയിരുന്നു. എന്നാൽ ഇപ്പോൾ എനിക്ക് വീണ്ടും പൂർണ്ണ ആരോഗ്യം തിരിച്ചു തന്നവർക്കുള്ള നന്ദി പറയാനുള്ള ഏറ്റവും നല്ല സമയമാണിതെന്ന് കരുതുന്നു.

ആദ്യം ഞാൻ കണ്ട ലേക്ഷോർ ഹോസ്പിറ്റലിലെ ഡോക്ടർ ജേക്കബ് വർഗീസ് എൻറെ ആരോഗ്യം വീണ്ടെടുക്കുന്നതിൽ വലിയ ഒരു പങ്ക് വഹിച്ചിട്ടുണ്ട് അത്ഭുതകരമായ ഒരുപാട് ശസ്ത്രക്രിയകൾ നടത്തിയ വിദഗ്ധനായ ഒരു സർജനാണ് അദ്ദേഹം എന്ന് പറഞ്ഞുകൊണ്ട് ആശുപത്രിയിലെ മറ്റ് ഡോക്ടർമാരുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ഫിസിഷനായ ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ഡോക്ടർ സുഹാസ് ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ ചിത്രമാണ് പൃഥ്വി പങ്കുവെച്ചിരിക്കുന്നത്. പൃഥ്വിയുടെ പോസ്റ്റിന് താഴെ ആശുപത്രിയിലെ അധികൃതർക്കും ഡോക്ടർമാർക്കും നന്ദി അറിയിച്ച് പൃഥ്വിയുടെ ഭാര്യ സുപ്രിയയും രംഗത്തെത്തിയിട്ടുണ്ട്.