രാജുവേട്ടനരികിൽ അച്ഛൻ; നടക്കാൻ പോകുന്ന ആ വലിയ സ്വപ്നം, പൃഥ്വിരാജ് നേടിയ ഓസ്കാറുമായി അരികിൽ സുകുമാരൻ അങ്കിൾ.!! | Prithviraj Sukumaran The Goat Life
Prithviraj Sukumaran The Goat Life : മലയാളി പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടനെന്ന നിലയിൽ മാത്രമല്ല സിനിമയിലെ സമഗ്ര മേഖലയിലും സാനിധ്യം അറിയിച്ച മറ്റൊരു താരം മലയാള സിനിമയിൽ തന്നെ ഇല്ല. ഓരോ സിനിമയ്ക്ക് വേണ്ടിയും താരം എടുക്കുന്ന എഫേർട്ട് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി തേരോട്ടം നടത്തുന്ന ആട്ജീവിതത്തിനു വേണ്ടി പൃഥ്വിരാജ് ചെയ്ത ത്യാഗങ്ങൾ കണ്ട് അത്ഭുതപ്പെട്ടവരാണ് മലയാളികൾ. ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആട് ജീവിതം ആഗോളതലത്തിൽ വലിയ നേട്ടങ്ങളാണ് നേടിക്കൊണ്ടിരിക്കുന്നത്. ബെന്യാമിൻ എഴുതി 2008ൽ പുറത്തിറങ്ങിയ ആടുജീവിതം ഓരോ മലയാളിക്കും ഏറെ പ്രിയപ്പെട്ട പുസ്തകമാണ്. സംസ്ഥാന സർക്കാരിന്റെ അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ആട്ജീവിതം സ്ക്രീനിൽ കാണാൻ എല്ലാ മലയാളികളും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ നജീബ് ആകാൻ 98 കിലോ ഭാരം കൂട്ടുകയും 67 കിലോ ആയി കുറയ്ക്കുകയും ചെയ്ത പൃഥ്വിരാജ് എല്ലാവരെയും അത്ഭുതപ്പെടുത്തി. 2018ലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. എന്നാൽ എല്ലാ കഷ്ടപ്പാടുകൾക്കും അധ്വാനങ്ങൾക്കും ഫലം കണ്ടിരിക്കുകയാണ് ഇപ്പോൾ. ആട്ജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് ഓസ്കാർ പോലും ലഭിച്ചേക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്. മഹാനായ നടൻ സുകുമാരന്റെ മകൻ എന്ന അഡ്രസ്സിൽ സിനിമയിലേക്ക് കടന്ന് വന്ന പൃഥ്വിരാജ് ഇപ്പോൾ അച്ഛനെക്കാളും മുകളിൽ തന്നെ എത്തിയെന്നു വേണം പറയാൻ.
ഇപോഴിതാ പൃഥ്വിരാജിന്റെയും മരിച്ചു പോയ പിതാവ് സുകുമാരന്റെയും ചിത്രം ഫോട്ടോഷോപ്പ് ചെയ്തിരിക്കുമയാണ് റബീ എന്ന കലാകാരൻ. പൃഥ്വിരാജിനോടൊപ്പം മലയാളികൾ ഏറെ സ്വപനം കാണുന്ന ആട്ജീവിതത്തിനുള്ള ഓസ്കാർ അവാർഡുമായി ഇരിക്കുന്ന സുകുമാരന്റെ ചിത്രമാണ് ഫോട്ടോഷോപ്പ് ചെയ്തിരിക്കുന്നത്. മനോഹരമായ ഈ വർക്കിനെ അഭിനന്ദിച്ചു കൊണ്ട് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ എത്തിയത്. പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോനും ഈ കലാകാരനെ അഭിനന്ദിച്ചു കൊണ്ട് ഈ റീലിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.