എന്തൊക്കെ സംഭവിച്ചാലും മക്കളെ അങ്ങോട്ട് വിടില്ല.!! നിറ്റാര വന്ന ശേഷം നിലു ബേബിക്ക് കൂടുതൽ സ്നേഹം ശ്രീനിഷിനോടാണ്; നിറ്റാര – നില ബോണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തുന്നു.!! | Pearle Maaney Srinish Aravind Q And A

Pearle Maaney Srinish Aravind Q And A : മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താര ജോടികൾ ആണ് പേളിയും ശ്രീനീഷും. മലയാളം ബിഗ്‌ബോസ് ഷോയിലെ ആദ്യത്തെ പ്രണയ ജോഡികളാണ് ഇരുവരും. ബിഗ്‌ബോസ് ഷോയിൽ ഇരുവരുടെയും പ്രണയം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ഷോയ്ക്ക് ശേഷം ഇരുവരും രണ്ട് പേരുടെയും കുടുംബങ്ങളുടെ ആശിർവാദങ്ങളോടെ വിവാഹിതരാകുകയും ചെയ്തു. ഇപ്പോൾ ഇരുവർക്കും രണ്ട് പെൺകുഞ്ഞുങ്ങളും ഉണ്ട്. നിലു ബേബിയും നിതാരയും. നിലു ജനിച്ചതിനു ശേഷം മീഡിയയിൽ നിന്നും സിനിമയിൽ നിന്നും ഒക്കെ മാറി നിന്ന പേളി പക്ഷെ വെറുതെ ഇരിക്കാൻ തയ്യാറായില്ല ലക്ഷക്കണക്കിന് സബ്സ്ക്രൈബ്ഴ്സ് ഉള്ള യൂട്യൂബ് ചാനലിൽ വളരെ ആക്റ്റീവ് ആണ് താരം. തന്റെ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെ താരം ആരാധകാരുമായി പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ ഒരു ക്യു എൻ എ യുമായി എത്തിയിരിക്കുകയാണ് പേളിയും ശ്രീനിയും. പ്രേക്ഷകർ കൂടുതൽ ചോദിക്കുന്നത് നിലുവിനെയും നിതാരയെയും പറ്റിയുള്ള കാര്യങ്ങൾ ആണ്.

ഇരുവരും തമ്മിലുള്ള ബോണ്ട്‌ തങ്ങളെപ്പോലും അത്ഭുതപ്പെടുത്തുന്നതാണെന്നാണ് പേളി പറയുന്നത്. നിതാര എന്ന പേര് ആരിട്ടതാണെന്ന് ഒരു ആരാധിക താരത്തിനോട് ചോദിച്ചപ്പോൾ താരാ എന്ന പേരാണ് ആദ്യം മനസ്സിൽ കരുതിയിരുന്നതെന്നും പിന്നീട് നിതാരാ എന്ന് മാറ്റുകയായിരുന്നെന്നും ഇരുവരും പറഞ്ഞു. അതിനിടയിൽ നിതാരയും നിലുവും വലുതായാൽ ബിഗ്‌ബോസിൽ വിടുമോ എന്ന് ഒരു ആരാധിക ചോദിക്കുന്നുണ്ട്.

ശ്രീനിഷ് പറയുന്നത് ഞാൻ വിടും ബിഗ്‌ബോസിൽ പോയത് കൊണ്ടല്ലേ എനിക്കിങ്ങനെ ഒരാളെ കിട്ടിയതെന്ന് ആണ് പറയുന്നത്. എന്നാൽ പേളി പറയുന്നത് എന്ത് സംഭവിച്ചാലും ഞാൻ വിടില്ല എന്നാണ്. അമ്മമാർ ആയാൽ അങ്ങനെയാണെന്നാണ് പേളി പറയുന്നത്. നിതാര വന്നതോടെ പേളിക്ക് കൂടുതൽ സമയം നിതാരയോടൊപ്പം ചിലവഴിക്കേണ്ടി വരുന്നത് കൊണ്ട് നിലുവിനു ഇപ്പോൾ കൂടുതൽ അടുപ്പം ശ്രീനിയോടാണെന്നും അത് കാണുമ്പോൾ തനിക്ക് ഇടയ്ക്കിടെ കുശുമ്പ് തോന്നാറുണ്ടെന്നും പേളി പറഞ്ഞു.