\n
\n -->
   

അല്ലി അവളുടെ ജന്മദിനത്തിൽ എഴുതിയ വരികൾ.!! ഹൃദയം നിറച്ച പോസ്റ്റ് പങ്കുവെച്ച് സുപ്രിയ; | Prithviraj Daughter Note Malayalam

Prithviraj Daughter Note Malayalam : പൃഥ്വിരാജ് മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നാടൻ. മലയാളികളുടെ എക്കാലത്തെയും ജനപ്രിയ നടനാണ് പൃഥ്വിരാജ്. എക്കാലത്തെയും മികച്ച ഹിറ്റുകൾ വാരിക്കൂട്ടി മുന്നേറുകയാണ് താരം. 2011 ഏപ്രിൽ 25 ന് ആയിരുന്നു പ്രിത്വിരാജിന്റെയും മാധ്യമ പ്രവർത്തകയായ സുപ്രിയ മേനോന്റെയും വിവാഹം. 2014 ൽ ആയിരുന്നു മകൾ അലംകൃതയുടെ ജനനം.സെപ്റ്റംബർ എട്ട് പൃഥ്വിരാജ് ആരാധകർ കാത്തിരുന്ന ദിവസമായിരുന്നു. മകൾ അല്ലിയുടെ പിറന്നാൾ ആണ് അന്ന്.

പൃഥ്വിരാജ്ഉം ഒപ്പം ഭാര്യ സുപ്രിയയും എട്ടാം പിറന്നാൾ ആഘോഷിക്കുന്ന മകൾ അലംകൃതയ്ക് ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. പതിവ് പോലെ പിറന്നാൾ ദിനത്തിൽ മകളുമൊത്തുള്ള ചിത്രങ്ങൾ പൃഥ്വിരാജ് ഉം ഭാര്യണ് സുപ്രിയ മേനോനും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് മകൾ അല്ലി എഴുതിയ ഒരു കുഞ്ഞ് നോട്ട് സുപ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഡാഡയ്ക്കും മമ്മയ്ക്കും നന്ദി വാക്കുകളുമായി അല്ലി എത്തിയിരിക്കുകയാണ്.

ഡാഡയ്ക്കും മമ്മയ്ക്കും ആയി മകൾ അല്ലി എഴുതിയത് നാല് നോട്ടുകൾ ആണ്. വളരെ മനോഹരമായി വ്യത്യസ്ത നിറത്തിലുള്ള പേനകൾ ഉപയോഗിച്ചാണ് അല്ലി നന്ദി വാക്കുകൾ എഴുതിയിരിക്കുന്നത്. ഒപ്പം പൃഥ്വിരാജ് ഉം ഭാര്യാ സുപ്രിയ മേനോനും അല്ലിയും കൈകോർത്ത് നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഡിയർ ഡാഡ, താങ്ക് യു ഫോർ ഗിവിങ് മി ദി ബേസ്ഡ് ബര്ത്ഡേ…’ എന്ന് തുടങ്ങുന്ന നോട്ട് ആണ് അല്ലി നൽകിയത്. ഡാഡയ്ക്ക് നീല നിറത്തിലുള്ള പേനയിൽ എഴുതിയതും മമ്മയ്ക്ക് പച്ച നിറത്തിലും ആയിരുന്നു എഴ്ത്തിയ നോട്ട്. നോട്ടിന് ചുറ്റും പലതരത്തിൽ കുഞ്ഞു ചിത്രങ്ങൾ വരച്ച് അല്ലി അലങ്കരിച്ചിട്ടുമുണ്ട്.

അല്ലി നല്ലൊരു കൊച്ചു എഴുത്തുകാരിയാണെന്ന് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അലിയുടെ പല എഴുത്തുകളിലൂടെയും അത് തെളിയിച്ചിട്ടുണ്ട്. അല്ലിയുടെ നന്ദി രണ്ടുനോട്ടുകൾ അല്ലി സ്റ്റാർ ഇട്ടിട്ട് ആണ് എഴുതിയിരിക്കുന്നത്. മമ്മയ്ക്കും ഡാഡയ്ക്കും വ്യത്യസ്തമാര്ന്ന നോട്ടുകളും കുറിപ്പുകളുമാണ് അല്ലി എഴുതിയിരിക്കുന്നത്. ‘അല്ലിയുടെ മമ്മയും ഡാഡയും ആയിരിക്കുന്നതിൽ അനുഗ്രഹീതരാണ്’ എന്ന് തുടങ്ങുന്ന കുറിപ്പടിയിൽ ആണ് ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.