ഗീതു മോഹൻദാസിന്റെ കരങ്ങളിലെ യാഷ്.!! പിറക്കാൻ പോകുന്നത് കെജിഎഫിനെ വെല്ലുന്ന ആടാർ ഐറ്റം; യാഷ് യെസ് മൂളിയ മലയാളി കൊച്ചിനെ തിരഞ്ഞ് ലോകം.!! | KGF Yash Geetu Mohandas New Movie

KGF Yash Geetu Mohandas New Movie : കെജിഎഫ് എന്ന ഒരൊറ്റ ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിലെ ബിഗ് സ്ക്രീൻ താരമായി മാറിയ നടനാണ് യഷ്. കെ ജി എഫ് പുറത്തിറങ്ങിയപ്പോൾ തന്നെ താരം നേടിയെടുത്ത ആരാധകരെയും ബോക്സ് ഓഫീസിൽ സ്വന്തമാക്കിയ കളക്ഷൻ ഹിസ്റ്ററിയും തകർക്കുവാൻ ഇന്നുവരെ മറ്റൊരു താരത്തിനും സാധിച്ചിട്ടില്ല എന്നതാണ് സത്യം. ഇപ്പോൾ യഷിന്റെ ഏറ്റവും പുതിയ ചിത്രം പുറത്ത്

വരുന്നതിന്റെ വാർത്തകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ നായിക കഥാപാത്രങ്ങളിൽ മുന്നിൽ നിന്നിരുന്ന ഗീതു മോഹൻദാസ് ഇപ്പോൾ സംവിധാന – നിർമ്മാണ മേഖലയിലേക്ക് തൻറെ ചുവട് മാറ്റിയപ്പോൾ യഷും ഒന്നിച്ചുള്ള മറ്റൊരു ചരിത്രമായിരിക്കും ഇന്ത്യൻ സിനിമയിൽ പിറന്നുവീഴുക എന്നാണ് ആരാധകർ അനുമാനിക്കുന്നത്. 2022ൽ പുറത്തിറങ്ങിയ കെജിഎഫ് ചാപ്റ്റർ ടൂവീന്

ശേഷം യഷിന്റേതായി പുതിയ ചിത്രങ്ങൾ ഒന്നും തന്നെ പ്രഖ്യാപിച്ചിരുന്നില്ല. ടോക്സിക് എ ഫെയറി ടെയ്ൽ ഫോർ ഗ്രോണ് അപ്‌സ് എന്നാണ് യഷും ഗീതു മോഹൻദാസും ഒന്നിക്കുന്ന ചിത്രത്തിൻറെ പേര്. പലപ്പോഴും എൻറെ ആഖ്യാന ശൈലിയിൽ പരീക്ഷണം നടത്താൻ എൻറെ രാജ്യത്ത് ഞാൻ എപ്പോഴും ശ്രമിച്ചുകൊണ്ടേയിരുന്നിരുന്നു. ആ ചിന്തയിൽ നിന്നാണ് ഈ പദ്ധതി ഉടലെടുത്തത് എന്നും ഈ ചിത്രം രണ്ട്

വിപരീത ലോകങ്ങളുടെ സംയോജനം ആണെന്നും ഗീതു മോഹൻദാസ് പറയുകയുണ്ടായി കഥ പറയുന്നതിലെ സൗന്ദര്യശാസ്ത്രം കൂടി ചേർന്ന് ഞാൻ യഷിനെ കണ്ടെത്തുകയും എൻറെ മനസ്സിൽ കണ്ട ഏറ്റവും മിടുക്കനായ ഒരാളാണ് അദ്ദേഹം എന്നും ഞങ്ങളുടെ ടീം ഈ മാന്ത്രിക യാത്ര ആരംഭിക്കുന്ന ആവേശത്തിലാണ് താനെന്നുമാണ് ഗീതു മോഹൻദാസ് മാധ്യമങ്ങൾക്ക് മുൻപിൽ പറഞ്ഞത്. കെവിഎം പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2025 ഏപ്രിൽ പത്തിന് ലോകമെമ്പാടും സിനിമ റിലീസിന് എത്തും എന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ. യഷിന്റെ അഭിനയ മികവിൽ പുറത്തിറങ്ങുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.