കടുവാക്കുന്നേൽ കുറുവച്ചൻ ഉടൻ. കാരക്ടർ ലുക്ക് പോസ്റ്ററിൽ കസറി പൃഥ്വിരാജ്.. പോസ്റ്റർ വൈറൽ!!!

പ്രേക്ഷകർ ഏറെ കാത്തിരുന്ന കടുവാക്കുന്നേൽ കുറുവാച്ചൻ എന്ന ചിത്രം വീണ്ടും തരംഗമാവുന്നു. പൃഥ്വിരാജ് നായകമാവുന്ന ചിത്രത്തിന്റെ കാരക്ടർ പോസ്റ്റർ ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തിറക്കി. കടുവ എന്ന് പേരിട്ട ചിത്രത്തിന്റെ സംവിധായകൽ ഷാജി കൈലാസ് ആണ്.

സുരേഷ് ഗോപിയുടെ 250ാം ചിത്രത്തിലെ കഥാപാത്രത്തിനും ഈ പേര് തന്നെ വന്നത് നേരത്തെ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. പൃഥ്വിരാജ് തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കിയത്. ഷാജി കൈലാസും പോസ്റ്റർ പുറത്ത് വിട്ടിട്ടുണ്ട്.

എട്ട് വർഷത്തിനുശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേയ്ക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം ഉണ്ടായത്. ജൂലൈയോടെ നിർമ്മാണ പ്രവർത്തികൾ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ ചിത്രീകരണം നീണ്ടു പോയി.

ജിനു എബ്രഹാമാണ് ചിത്രത്തിന്റെ തിരകഥാകൃത്ത്. മാസ്റ്റേഴ്‌സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ സിനിമകൾ സംവിധാനം ചെയ്തത് ജിനു എബ്രഹാമാണ്. പോസ്റ്റർ പുറത്തിറങ്ങയപ്പോൾ തന്നെ നിരവധി ആരാധകരാണ് ചിത്രത്തിന് ആശംസകളുമായി എത്തിയത്. പ്രേക്ഷർ ഏറെ നാളായി ചിത്രത്തിനായി കാത്തിരിക്കുകയാണ്.