പാത്തൂ… ഇതൊരു പുതിയ തുടക്കമാകട്ടെ!! മകൾക്കൊപ്പം ലണ്ടനിൽ ഇന്ദ്രജിത്ത്; സങ്കടത്തോടെ പ്രാർത്ഥന… | Prarthana Indrajith At Airport Malayalam

Prarthana Indrajith At Airport Malayalam : മലയാള സിനിമാ ലോകത്ത്‌ ഏറെ ശ്രദ്ധ നേടിയ നടന്മാരിൽ ഒരാളാണല്ലോ ഇന്ദ്രജിത്ത് സുകുമാരൻ. വ്യത്യസ്തമായ കഥാപാത്രങ്ങളും വേഷങ്ങളും അതിന്റെ പൂർണ്ണതയിൽ അഭിനയിച്ച് ഫലിപ്പിക്കുന്ന ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് ഇന്ദ്രജിത്ത്. മലയാള സിനിമാ ലോകത്തെ ഇതിഹാസ താരമായ സുകുമാരന്റെ മകൻ എന്നതിലുപരി അഭിനയ ലോകത്ത് തന്റേതായ ഒരു ഐഡന്റിറ്റി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരം നേടിയെടുത്തിരുന്നു. തുടർന്നിങ്ങോട്ട് നായകനായും വില്ലനായും സഹനടനായും സിനിമാലോകത്ത് തിളങ്ങിയ താരം ഇന്നും അഭിനയ ലോകത്ത് നിറസാന്നിധ്യമാണ്.

മാത്രമല്ല മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും എന്നതിനാൽ തന്നെ ഇവരുടെ വിശേഷങ്ങളും മറ്റും അറിയാൻ പ്രേക്ഷകർക്ക് എന്നും തിടുക്കമാണ്.ഒരു അഭിനേത്രി എന്നതിലുപരി ഫാഷൻ ഡിസൈനറായും അവതാരകയായും ശ്രദ്ധ നേടിയ പൂർണിമ പലപ്പോഴും സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകളിലൂടെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. മാത്രമല്ല ഇവരുടെ മകൾ പ്രാർത്ഥന ഇന്ദ്രജിത്തും സമൂഹ മാധ്യമങ്ങളിൽ നിറ സാന്നിധ്യമായതിനാൽ ഇവരുടെ വിശേഷങ്ങളും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്.

മാത്രമല്ല കുറച്ചുമുമ്പായിരുന്നു ഉപരി പഠനാർത്ഥം ലണ്ടനിലേക്ക് പോകുന്നതായി പ്രാർത്ഥന സമൂഹ മാധ്യമങ്ങളിൽ അറിയിക്കുന്നത്. തന്റെ പ്രിയപ്പെട്ടവരോട് കരഞ്ഞുകൊണ്ട് യാത്ര പറഞ്ഞിറങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വൈറലായി മാറുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ, ഇന്ദ്രജിത്ത് പങ്കുവെച്ച ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. മകൾ പ്രാർത്ഥനയെ ലണ്ടനിലെ ഗോൾഡ് സ്മിത്ത് യൂണിവേഴ്സിറ്റിയിൽ എത്തി സന്ദർശിച്ചിരിക്കുകയാണ് താരം. തന്റെ പ്രിയപ്പെട്ട മകളെ ചേർത്തു പിടിച്ചുകൊണ്ടുള്ള ഈയൊരു ചിത്രം നിമിഷ നേരം കൊണ്ട് തന്നെ വൈറലായി മാറുകയും ചെയ്തു.

“പാത്തു.. നിന്റെ സ്വപ്നങ്ങൾ പിന്തുടരുന്നതിനുള്ള ഒരു പുതിയ തുടക്കവും ആവേശകരമായ ഘട്ടവുമാകട്ടെ! ഈ സമയങ്ങളിൽ നാം ഒരുമിച്ചായതിൽ എനിക്ക് സന്തോഷവും നന്ദിയും ഉണ്ട്.നിനക്ക് എല്ലാ ആശംസകളും.. അച്ചൻ നിന്നെ ഓർത്ത് എന്നും അഭിമാനിക്കും.അമ്മയും നാച്ചുവും അച്ചയും നിന്നെയും നിന്റെ പാട്ടുകളും മിസ്സ് ചെയ്യും.ഉയരത്തിൽ പറക്കുക, ദൈവം അനുഗ്രഹിക്കട്ടെ, ഒരുപാട് സ്നേഹം..”
എന്ന് അടിക്കുറിപ്പിൽ പങ്കുവെച്ച ഈ ഒരു ചിത്രത്തിന് താഴെ നിരവധി പേരാണ് മകൾ പ്രാർത്ഥനക്ക് അഭിനന്ദനങ്ങളും ആശംസകളുമായി എത്തുന്നത്.

Rate this post