പതിനെട്ടിന്റെ പൊലിവിന് മങ്ങലോ.!? ജീവിതത്തിൽ ആദ്യമായി ഒറ്റക്ക് പിറന്നാൾ ആഘോഷം; അച്ഛനും അമ്മയും ഒപ്പം ഇല്ലാത്ത സങ്കടത്തിൽ താരപുത്രി.!! | Prarthana Indrajith 18 Th Birthday Celebration Malayalam

പതിനെട്ടിന്റെ പൊലിവിന് മങ്ങലോ!? ജീവിതത്തിൽ ആദ്യമായി ഒറ്റക്ക് പിറന്നാൾ ആഘോഷം!! അച്ഛനും അമ്മയും ഒപ്പം ഇല്ലാത്ത സങ്കടത്തിൽ താരപുത്രി. മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട താര പുത്രിമാരിൽ ഒരാളാണല്ലോ പ്രാർത്ഥന ഇന്ദ്രജിത്ത്. മലയാളത്തിലെ ഏറെ ശ്രദ്ധ നേടിയ അഭിനേതാക്കളായ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകൾ എന്നതിലുപരി തന്റേതായ ഒരു ആരാധക വൃന്ദത്തെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സ്വന്തമാക്കാൻ ഇവർക്ക് സാധിച്ചിരുന്നു.

അഭിനയത്തേക്കാൾ ഉപരി മ്യൂസിക്കിനെയും ഡാൻസുകളെയും ഏറെ സ്നേഹിക്കുന്ന പ്രാർത്ഥനയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് നൽകാറുള്ളത്. അതിനാൽ തന്നെ താരം പങ്കുവെക്കുന്ന ലേറ്റസ്റ്റ് ഫോട്ടോഷൂട്ടുകളും ഷോർട് വീഡിയോകളും നിമിഷം നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ തരംഗം സൃഷ്ടിക്കാറുണ്ട്. നിലവിൽ ലണ്ടനിലെ ഗോൾഡ് സ്മിത്ത് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി കൂടിയാണ് പ്രാർത്ഥന ഇന്ദ്രജിത്ത്. മാത്രമല്ല കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പതിനെട്ടാം പിറന്നാൾ.

അച്ഛൻ ഇന്ദ്രജിത്തും അമ്മ പൂർണിമയും ഹൃദയം നിറഞ്ഞ ആശംസകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. മാത്രമല്ല അഭയ ഹിരൺമയി, ശിവദ എന്നീ താരങ്ങളുൾപ്പെടെ നിരവധി ആരാധകരും തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായി എത്തിയിരുന്നു. “ഹാപ്പി ബർത്ത് ഡേ ഡിയറെസ്റ് പാത്തു” എന്നായിരുന്നു ഇന്ദ്രജിത്ത് മകളുടെ ചിത്രം പങ്കു വച്ചുകൊണ്ട് കുറിച്ചിരുന്നത്. മാത്രമല്ല പ്രാർത്ഥനയെ വീഡിയോ കോൾ ചെയ്യുന്ന ചിത്രമായിരുന്നു പൂർണിമ പങ്കുവെച്ചിരുന്നത്.

എന്നാൽ ഇപ്പോഴിതാ ലണ്ടനിലെ തന്റെ ബർത്ത് ഡേ ആഘോഷങ്ങളുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. റസ്റ്റോറന്റിൽ ഇരുന്നുകൊണ്ട് ചെറിയൊരു കേക്ക് കട്ട് ചെയ്തു കഴിക്കുന്ന ചിത്രങ്ങളായിരുന്നു താരം പങ്കുവെച്ചിരുന്നത്. താരം പങ്കുവെച്ച ഈ ഒരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തതോടെ നിരവധി പേരാണ് ഇവർക്ക് പിറന്നാൾ ആശംസകളുമായി എത്തുന്നത്.

Rate this post