ഇതൊക്കെ നിസ്സാരം..!! താരപുത്രന്റെ സാഹസികത കണ്ട് മൂക്കത്ത് വിരൽ വെച്ച് ആരാധകർ… | pranav mohanlal Slackline

Pranav Mohanlal Slackline Walk : ഒരു നടൻ നായകനായി അഭിനയിച്ച ആദ്യ സിനിമയ്ക്ക് തന്നെ കേരളത്തിൽ ഫാൻസ്‌ ഷോ നടന്നിട്ടുണ്ടെങ്കിൽ, ആ നടന്റെ പേരാണ് പ്രണവ് മോഹൻലാൽ. ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ആദി’ എന്ന ചിത്രത്തിലൂടെ മലയാള വെള്ളിത്തിരയിൽ നായക നടനായി പ്രണവ് അരങ്ങേറ്റം കുറിച്ചെങ്കിലും, സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകൻ എന്ന ലേബലിൽ ആണ് പ്രണവ് മലയാള സിനിമ പ്രേക്ഷകർക്കിടയിൽ അറിയപ്പെട്ടിരുന്നത്.

പിന്നീട്, മൂന്ന് സിനിമകൾക്ക് ശേഷം, 2022-ൽ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രണവ് പ്രേക്ഷകർക്കിടയിൽ ഒരു നായകൻ എന്ന രീതിയിൽ ജനപ്രീതി നേടുകയും ഒരു നടനെന്ന രീതിയിൽ പ്രണവ് തന്റെ പേര് മലയാളം സിനിമ ഇൻഡസ്ട്രിയിൽ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകൻ എന്ന ലേബലിൽ നിന്ന് മാറ്റി എഴുതുകയും ചെയ്തു.

ഇതൊക്കെ നിസ്സാരം..!! താരപുത്രന്റെ സാഹസികത കണ്ട് മൂക്കത്ത് വിരൽ വെച്ച് ആരാധകർ...
ഇതൊക്കെ നിസ്സാരം..!! താരപുത്രന്റെ സാഹസികത കണ്ട് മൂക്കത്ത് വിരൽ വെച്ച് ആരാധകർ…

അഭിനയ ജീവിതം മാറ്റിനിർത്തിയാൽ, തീർത്തും ലളിതമായ സ്വകാര്യ ജീവിതം നയിക്കുന്ന വ്യക്തിയാണ് പ്രണവ്. യാത്രകൾ ഇഷ്ടപ്പെടുന്ന പ്രണവിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. മാത്രമല്ല, പാർക്കർ പോലുള്ള സാഹസിക കലകളിലും പ്രണവ് കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ വ്യത്യസ്തമായൊരു കഴിവ് വെളിപ്പെടുത്തുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് പ്രണവ്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പ്രണവ് ‘സ്ലാക് ലൈൻ വാക്ക്’ ചെയ്യുന്നത് കാണാം. ഷെയിൻ നിഗം ഉൾപ്പടെയുള്ള സെലിബ്രിറ്റികളും ആരാധകരും വീഡിയോയുടെ കമന്റ്‌ ബോക്സിൽ പ്രണവിന്റെ സാഹസത്തെ പ്രശംസ കൊണ്ട് മൂടി. ‘ഇങ്ങള് പൊളിയാണ് മച്ചാനെ’ തുടങ്ങി ‘കൂടുതൽ ഉയരങ്ങൾ കീഴടക്കു പ്രണവ്’ എന്നിങ്ങനെ ആരാധകരുടെ കമെന്റുകൾ തുടരുന്നു. മണിക്കൂറുകൾ കൊണ്ട് നിരവധി ആളുകൾ കണ്ട വീഡിയോ, ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.