അഹങ്കാരത്തിന്റെ തെല്ലൊരു അംശമില്ലാത്ത രാജാവിന്റെ മകൻ; പ്രണവ് ഉറങ്ങുന്നത് വഴിയോര ബഞ്ചിൽ; അതങ്ങനെ ഒരു മനുഷ്യൻ… | Pranav Mohanlal Latest Photo Goes Viral Malayalam

Pranav Mohanlal Latest Photo Goes Viral Malayalam : താര ജാഡകൾ ഒന്നും തന്നെ ഇല്ലാത്ത ഒരു നായകൻ അതാണ് പ്രണവ് മോഹൻലാൽ. രാജാവിന്റെ മകൻ എന്നാണ് ഏവരും പ്രണവിനെ വിശേഷിപ്പിക്കാറുള്ളത്. വളരെ കുറച്ച് മലയാള ചിത്രങ്ങളിൽ മാത്രമാണ് താരം വേഷമിട്ടതെങ്കിലും ജനഹൃദയങ്ങളിൽ വലിയ സ്ഥാനമാണ് പ്രണവിനുള്ളത്. 2002ൽ ഒന്നാമൻ എന്ന ചിത്രത്തിലാണ് ആദ്യമായി പ്രണവ് അഭിനയിക്കുന്നത്. 2003 ൽ പുനർജനി എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. പിന്നീട് ജിത്തു ജോസഫ് സംവിധാനം ചെയ്ത പാപനാശനം, ലൈഫ് ഓഫ് ജോസൂട്ടി എന്നീ ചിത്രങ്ങളിലൂടെ സിനിമയിൽ കൂടുതൽ സജീവമായി.

പിന്നീട് വലിയൊരു ഇടവേളക്കുശേഷം 2018 ലാണ് താരം ആദി എന്ന ചിത്രത്തിൽ നായകനായി വേഷമിടുന്നത്. 2022ൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹൃദയം എന്ന ചിത്രത്തിലൂടെ പ്രണവ് വീണ്ടും ഒരുപാട് ഉയരങ്ങളിലേക്ക് ഉയർത്തപ്പെട്ടു. മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ തന്റെ കുഞ്ഞാലിമരയ്ക്കാരുടെ കുട്ടിക്കാലം അഭിനയിച്ചത് പ്രണവ് ആയിരുന്നു. സിനിമ മേഖലകൾ അത്ര തന്നെ പ്രണവിന് താല്പര്യമില്ലാത്തതാണ്. എപ്പോഴും പല സ്ഥലങ്ങളിലേക്കും യാത്ര പോകുന്നതിനും സാഹസികമായ കാര്യങ്ങൾ ചെയ്യുന്നതിനും ആണ് പ്രണവിന് ഇഷ്ടം.

ഒതുങ്ങിയ ഒരു പ്രകൃതമാണ് പ്രണവിന്റേത്. മറ്റുള്ള താരങ്ങളോട് മത്സരിക്കാനോ കൊമ്പുകോർക്കാനോ പ്രണവ് തയ്യാറല്ല. അതുകൊണ്ടുതന്നെ താരത്തിന് പ്രത്യേക സ്ഥാനമാണ് ആരാധകഹൃദയങ്ങളിൽ ഉള്ളത്. താരത്തിന്റെതായി പുറത്തുവരുന്ന ചിത്രങ്ങൾക്കും വാർത്തകൾക്കും വളരെയധികം ജന സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. അദ്ദേഹം തന്നെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാം പോസ്റ്റുകൾ കാണുമ്പോൾ ആണ് പ്രണവ് എവിടെയാണെന്ന് വീട്ടുകാർക്ക് പോലും മനസ്സിലാവുക എന്നാണ് പൊതുവേയുള്ള ജനസംസാരം. ഏതായാലും പ്രണവ് തന്നെ ഇൻസ്റ്റഗ്രാമിലൂടെ പുതിയ ഒരു ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ്. യൂറോപ്പിൽ നിന്നും എടുത്ത ഒരു ചിത്രമാണിത്. അത്യാവശ്യം വെയിലുള്ള സമയത്ത് ഒരു ബെഞ്ചിൽ കിടക്കുന്ന പ്രണവ്.

മുഖം ഒരു തൊപ്പി വെച്ചോ മറ്റു മൂടിയിട്ടും ഉണ്ട്.തന്റെ ബാഗും തലയിൽ വച്ചാണ് താരത്തിന്റെ കിടപ്പ്. ഒരു ക്യാപ്ഷനും ഇല്ലാതെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രം നിമിഷനേരങ്ങൾ കൊണ്ടാണ് ജനങ്ങൾ ഏറ്റെടുത്തത്. നിരവധി കമന്റുകളാണ് ചിത്രത്തിനു താഴെയായി പോസ്റ്റ് ചെയ്യപ്പെടുന്നത്. നൻ പകൽ നേരത്ത് മയക്കം, വരുന്ന ചിങ്ങത്തിൽ ഇവനെ കല്യാണം കഴിച്ചു വിടണം ഒരു പെണ്ണ് വന്നാലേ ഇവന് അടുക്കും ചിട്ടയും ഉണ്ടാകു, രാജാവിന്റെ മകൻ, അത് അങ്ങനെ ഒരു മനുഷ്യൻ, രാജാവിന്റെ മകൻ അല്ല ശരിക്കും രാജാവ് ഇങ്ങനെ പോകുന്നു ചിത്രത്തിന് താഴെയുള്ള കമന്റുകൾ. ഇതുവരെ ഒരു ലക്ഷത്തിൽ പരം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.

Rate this post