അവൾ വളർന്നു വലുതായി, അനിയത്തി കുട്ടിയുടെ വിവാഹത്തിന് കണ്ണ് നിറഞ്ഞ് പേളി; ആഘോഷങ്ങൾക്ക് ഒടുവിൽ ശ്രദ്ധയെ മിന്നുകെട്ടി സ്വന്തമാക്കി ദിനു റെജി.!! | Pearle Maaney Sister Shradha Davis Marriage Highlights

Pearle Maaney Sister Shradha Davis Marriage Highlights : മലയാളികൾ ഏറെ സ്നേഹിക്കുന്ന താരമാണ് പേളി മാണി. അവതരണ കലയിൽ പുലിയായ പേളിയെ പ്രേക്ഷകർ ഏറ്റെടുത്തത് ടീവി പ്രോഗ്രാമുകളിലൂടെയാണ്. ബിഗ്‌ബോസ് ഷോയിൽ വെച്ച് പ്രണയത്തിലായ നടനും മോഡലുമായ ശ്രീനിഷ് ആണ് പേളിയുടെ ഭർത്താവ്.

ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം പ്രേക്ഷകർ ഇരു കയ്യോടെയാണ് സ്വീകരിച്ചത്. രണ്ട് കുഞ്ഞുങ്ങളുമായി തിരക്കേറിയ ഒരു ജീവിതമാണ് നയിക്കുന്നതെങ്കിലും യൂട്യൂബ് ചാനലുമായി ആക്റ്റീവ് ആണ് താരം ഇപ്പോഴും. രണ്ട് പെൺകുഞ്ഞുങ്ങളാണ് പേളിക്കും ശ്രീനിഷിനും ഉള്ളത്. നിലുവും നിതാരയും. പേളിയുടെ വ്ലോഗുകളിൽ പേളിയേക്കാൾ താരമാണ് ഇപ്പോൾ നിലു ബേബി. പേളിക്ക് രണ്ടാമത് കുഞ്ഞു ജനിച്ചത് ഈയടുത്താണ്.

പേളി മാത്രമല്ല പേളിയുടെ കുടുംബത്തിലെ ഓരോരുത്തരും പ്രേക്ഷകർക്ക് പരിചിതരാണ്. തന്റെ വീട്ടിലെ വിശേഷങ്ങൾ എല്ലാം താരം പ്രേക്ഷകരുമായി പങ്ക് വെയ്ക്കുക പതിവാണ്. ഇപോഴിതാ തന്റെ കസിൻ സിസ്റ്റർ ശ്രദ്ധയുടെ വിവാഹ ആഘോഷങ്ങളാണ് പേളിയുടെ കുടുംബത്തിൽ നടക്കുന്നത്. പേളിയുടെ വ്ലോഗ്ഗുകളിലൂടെ എല്ലാവർക്കും പരിചിതയാണ് പേളിയുടെ അനിയത്തി ശ്രദ്ധയും. ഒരു കൂട്ടുകുടുംബമാണ് പേളിയുടേത്. പേളിയുടെ അച്ഛന്റെ അനിയനും അമ്മയുടെ അനിയത്തിയും ആണ് വിവാഹം കഴിച്ചിരിക്കുന്നത് ഇവരുടെ മകളാണ് ശ്രദ്ധ.

ശ്രദ്ധയുടെ വിവാഹ പർചെയ്സിങ് മുതൽ എല്ലാ വിശേഷങ്ങളും താരം പങ്ക് വെച്ചിരുന്നു. വടിവേലു തീമിൽ ആയിരുന്നു ശ്രദ്ധയുടെ ബ്രൈഡ് റ്റു ബി. വടിവേലുവിന്റെ വിവിധ സിനിമകളിലെ കഥാപാത്രങ്ങൾ ആയാണ് എല്ലാവരും ഡ്രസ്സ്‌ ചെയ്തത്. ഇതിന്റെ വിഡിയോയും പേളി പങ്ക് വെച്ചിരുന്നു. അതിനു ശേഷം മധുരം വെയ്പ്പും പേളിയുടെയും ശ്രീനീഷിന്റെയും ഡാൻസ് പെർഫോമൻസുകളും എല്ലാം വൈറൽ ആയിരുന്നു. ഇപോഴിതാ ആഘോഷങ്ങൾക്കെല്ലാം ഒടുവിൽ ശ്രദ്ധയുടെ വിവാഹം കഴിഞ്ഞിരിക്കുകയാണ് ദിനു റെജിയെ ആണ് ശ്രദ്ധ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹത്തിന്റെ മുഴുവനുമായുള്ള വ്ലോഗ്ഗ് കാണാൻ കാത്തിരിക്കുകയാണ് പേളിയുടെ ആരാധകർ.