കൊച്ചു മക്കൾക്കൊപ്പം പരിപ്പ് ട്രെൻഡിങ്ങിൽ ശ്രീനിയുടെ അമ്മ..!! വൈറൽ വീഡിയോ കാണാം… | Pearle Maaney mother in law’s reels goes viral

Pearle Maaney mother in law’s reels goes viral : മലയാളികളുടെ പ്രിയ താരം പേർളി മാണിയുടെ യൂട്യൂബ് വീഡിയോയിലുടെ ആരാധകർക്ക് പ്രിയങ്കരരായ ഇരട്ടകളാണ് റിതികയും ശ്രുതികയും. ശ്രീനിഷിന്റെ സഹോദരിയുടെ മക്കളാണ് ഇരുവരും. കാഴ്ചയിൽ ഒരു പോലെ ഇരിക്കുന്ന ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്ന റീൽസുകളെല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റ് എടുക്കാറുണ്ട്. ഇപ്പോഴിതാ ശ്രീനിയുടെ അമ്മയുമായി ചേർന്ന് ഇരുവരും പങ്കുവെച്ചിരിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പരിപ്പ് കഴിച്ച് കഴിച്ചു മടുത്തു എന്ന ട്രെൻഡിന് സോങ്ങാണ് മൂവരും ചേർന്ന് തകർത്ത് അഭിനയിച്ചിരിക്കുന്നത്.

ഒരേ ഡ്രസ്സിൽ എത്തിയ ഇരുവരും പരിപ്പ് കൈയിൽ പിടിച്ചു മടുത്തു എന്നു പറയുമ്പോൾ തക്കാളി വെച്ചൊരു കറി ഉണ്ടാക്കിയാലോ എന്നാണ് മുത്തശ്ശി ചോദിക്കുന്നത് ട്രെണ്ടിങ് വിത്ത്‌ അമ്മമ്മ എന്ന അടിക്കുറിപ്പോടെ കൊടുത്ത വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞു. മലയാളികൾക്ക് ഏറ്റവും പ്രിയങ്കരിയായ അവതാരികയും നടിയുമാണ് പേളി മാണി.

വീട്ടിലെ എല്ലാ വിശേഷങ്ങളും ആരാധകർകരുമായി പങ്കുവയ്ക്കുന്ന താരം മകൾ നിലയുടെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് പേർളിയുടെ വീഡിയോയിൽ വന്ന് പോകുന്ന അതിഥികളാണ് റിതികയും ശ്രുതികയും. അമ്മായിയെ പോലെ തന്നെ നിരവധി ആരാധകരുള്ള താരങ്ങളായി ഇരുവരും മാറി കഴിഞ്ഞു. കാഴ്ചയിലെ സാമ്യമാണ് ഇവരെ ആരാധകർക്കിടയിൽ പ്രിയങ്കരനാക്കിയത്. ശ്രീനിയുടെ അമ്മയും ഇടയ്ക്കിടയ്ക്ക് വീഡിയോയിൽ വരുമെങ്കിലും അത്ര മുഖം കാണിക്കാൻ താല്പര്യം ഇല്ലാത്ത ആളായിരുന്നു എന്നാൽ ഇപ്പോൾ ട്രെൻഡിനൊപ്പം അമ്മയും മാറി.

കൊച്ചുമക്കൾക്കൊപ്പമുള്ള വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറി കഴിഞു. ഇനി പേളിക്കൊപ്പം റീൽസിൽ അമ്മ വരുമോയെന്നാണ് ആരാധകരുടെ ചോദ്യം. അടിപൊളിയായിട്ടുണ്ട് അമ്മ കലക്കി തുടങ്ങി നിരവധി കമന്റുകൾ ആണ് വീഡിയോയ്ക്ക് താഴെ വന്നിട്ടുള്ളത്.