അപ്പൂപ്പന്റെ സ്നേഹ തണലിൽ നിലയും നിറ്റരയും; ഞാൻ വളർന്നത് പോലെ ആ കൈകളിൽ സുരക്ഷിതമായി എന്റെ മക്കളും വളരും.!! | Pearle Maaney Father Holding Her Daughters

Pearle Maaney Father Holding Her Daughters : ഞാൻ എത്രമാത്രം ഭാഗ്യവതിയാണെന്ന് ഈ ചിത്രം കാണുമ്പോൾ എനിക്ക് മനസ്സിലാകുന്നു; മക്കളെ മടിയിൽ ഇരുത്തിയ പിതാവിന്റെ ഫോട്ടോ പ്രേക്ഷകർക്കായി പങ്കുവെച്ച് പ്രിയതാരം പേളി മാണി. മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് പേളി മാണി.

അവതാരക എന്ന പേരിലും മോട്ടിവേഷൻ സ്പീക്കർ എന്ന പേരിലും ജനങ്ങളുടെ മനസ്സ് കീഴടക്കാൻ പേളി മണിക്ക് സാധിച്ചിട്ടുണ്ട്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേളി ജനമനസ്സുകളിൽ എത്തുന്നത്. പിന്നീട് ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലെ കണ്ടസ്റ്റന്റ് ആയി എത്തുകയും അവിടെ വച്ച് സഹ മത്സരാർത്ഥിയും നടനുമായ ശ്രീനിഷുമായി പ്രണയത്തിലാവുകയും ചെയ്യുന്നു. പിന്നീട് ഇവർ വിവാഹിതരാവുകയുമായിരുന്നു.

ഇവരുടെ സന്തുഷ്ടമായ കുടുംബം കണ്ട് സന്തോഷിക്കാത്ത മലയാളികൾ ഇല്ല. ഏറ്റവും നല്ല ജോഡികൾ എന്ന് വേണമെങ്കിൽ ഇവരെ വിശേഷിപ്പിക്കാം. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിക്കാറുണ്ട്. പേളി മണി ആദ്യത്തെ മകളായ നിലയെ പ്രസവിച്ചപ്പോഴും വാർത്തകൾ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. ശേഷം ഇപ്പോൾ രണ്ടാമത്തെ മകൾക്ക് പേളി മാണി അമ്മയായിരിക്കുന്നു. രണ്ടാമത്തെ മകളുടെ പേര് നിറ്റാര എന്നാണ്. കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരുന്നു. ഈ വാർത്തകളും വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടി. പേളി മാണിയുടെ വളർച്ചയ്ക്കും ബോൾഡ്നെസ്സിനും കാരണം തന്റെ അച്ഛനാണെന്ന് പലതവണ പേളി മാണി തുറന്നു പറഞ്ഞിട്ടുണ്ട്. എല്ലാ രീതിയിലും പേളി മണിക്ക് സപ്പോർട്ട് ആണ് പിതാവ് മാണി പി പോൾ.

ഈയടുത്ത് ഇദ്ദേഹത്തിന്റെയും ഒരു ഇന്റർവ്യൂ സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധ നേടിയിരുന്നു. ഒരു അച്ഛൻ എന്ന രീതിയിൽ എത്രമാത്രം പേളിയുടെ ജീവിതത്തിന്റെ വിജയത്തിന് കാരണമായോ അത്രതന്നെ തന്റെ കൊച്ചുമക്കളുടെ കാര്യത്തിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തുന്നു. പേളിയുടെ രണ്ടു മക്കളെയും മടിയിൽ വെച്ചു കൊണ്ടുള്ള ഇദ്ദേഹത്തിന്റെ പുതിയ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പേളി തന്നെയാണ് തന്റെ ഔദ്യോഗിക പേജിലൂടെ ഈ ചിത്രം പങ്കു വച്ചിരിക്കുന്നത്. ചിത്രത്തിന്റെ താഴെ പേളി മാണി കുറിച്ചിരിക്കുന്നത് ഇങ്ങനെ “I have always drampt of a life like this and this picture made me realise how blessed I am, So grateful”. ചിത്രത്തിൽ ചിരിച്ചിരിക്കുന്ന നില മോളുടെ സന്തോഷം കാണുമ്പോൾ തന്നെ അപ്പൂപ്പനോട് അത്രമാത്രം ആ മോൾക്ക് സ്നേഹമുണ്ട് എന്ന് പ്രേക്ഷകർക്ക് മനസ്സിലാകും. നിരവധി പേരാണ് ഈ ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. എത്ര ക്യൂട്ട് ആണ് ഈ ചിത്രം എന്ന രീതിയിലുള്ള കമന്റുകൾ ആണ് ഏറെയും.