ആകാശവിസ്മയം തീർത്ത് പാർവതി തിരുവോത്ത്..!! ഉയരെ പറന്ന് നടിയുടെ വീഡിയോ വൈറലാകുന്നു… | Parvathy Thiruvothu Skydive Dubai
Parvathy Thiruvothu SkydiveDubai : മമ്മൂട്ടി നായകനായി എത്തിയ ‘പുഴു’ എന്ന ചിത്രത്തിൽ ശക്തമായൊരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ചുക്കൊണ്ടാണ് നടി പാർവതി തിരുവോത്ത് 2022-ലെ തന്റെ യാത്രക്ക് തുടക്കമിട്ടത്. സംവിധായക രത്തീന സംവിധാനം ചെയ്ത ചിത്രത്തിൽ കുട്ടപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ അപ്പുണ്ണി ശശിയുടെ ഭാര്യ കഥാപാത്രമായ ഭാരതി (മമ്മൂട്ടി അവതരിപ്പിച്ച കുട്ടൻ എന്ന കഥാപാത്രത്തിന്റെ സഹോദരി) എന്ന കഥാപാത്രത്തെയാണ് പാർവതി അവതരിപ്പിച്ചത്. ചിത്രത്തിലെ അഭിനയത്തിന് നടിക്ക് മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും ലഭിച്ചു.
തന്റെ വ്യക്തി വിശേഷങ്ങളും, ജീവിതത്തിലെ സുന്ദര നിമിഷങ്ങളുമെല്ലാം പാർവതി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം ദുബായിൽ സ്കൈഡൈവിംഗ് ചെയ്യുന്നതിന്റെ ആവേശകരമായ ഒരു വീഡിയോ നടി പങ്കുവെച്ചിരുന്നു. നടിയുടെ സാഹസികതയെ പ്രശംസിച്ച് നിരവധി ആരാധകരാണ് വീഡിയോയുടെ കമെന്റ് ബോക്സിൽ എത്തിയത്. സ്കൈഡൈവ് ദുബായ് ടൂറിസ്റ്റ് സെന്ററിൽ നിന്നുള്ള വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

ദുബൈയിൽ എത്തുന്ന വിനോദ സഞ്ചാരികൾ ഏറ്റവും കൂടുതൽ ആകർഷരാകുന്ന ഒരു വിനോദമാണ് സ്കൈഡൈവിംഗ്. രണ്ട് തരം സ്കൈഡൈവിംഗ് ആണ് ദുബൈ വാഗ്ദാനം ചെയ്യുന്നത് – ഔട്ട്ഡോർ & ഇൻഡോർ. ഇതിൽ സ്കൈഡൈവ് ദുബായ് ടൂറിസ്റ്റ് സെന്റർ മാത്രമാണ് ഔട്ട്ഡോർ സ്കൈഡൈവിംഗിന് അവസരം ഒരുക്കുന്നത്. ഏകദേശം 42,000 രൂപയാണ് ഇതിന് ചെലവ് വരുക.
അഞ്ച് നായികമാരെ പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിക്കുന്ന ‘ഹെർ’ ആണ് പാർവതിയുടെ അടുത്ത ചിത്രം. ലിജിൻ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉർവശി, പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.