ചിത്രത്തിലെ കരടിയെ കണ്ടെത്താൻ കഴിയുന്നവർ എത്രപേർ..!? | Optical Illusion Tiger

Optical Illusion Tiger : നിഗൂഢമായ പാറ്റേണുകളും ഫോട്ടോകളും ഡിസൈനുകളും കണ്ടെത്താൻ ശ്രമിക്കുന്നത് രസകരമാണ് എന്നതിനാൽ, അത്തരത്തിൽ ഇരുത്തി ചിന്തിപ്പിക്കുന്ന ഒപ്റ്റിക്കൽ മിഥ്യാധാരണകളെ ആളുകൾ ഇഷ്ടപ്പെടുന്നു. മണിക്കൂറുകളോളം നിങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ കഴിയുന്ന പല ആധുനിക ഒപ്റ്റിക്കൽ മിഥ്യാധാരണകളും, ചിലപ്പോൾ നിങ്ങളെ ഭ്രാന്ത് പിടിപ്പിച്ചേക്കാം. എന്നിരുന്നാലും, ഏറ്റെടുത്ത ചലഞ്ച് പൂർത്തിയാക്കും എന്ന നിശ്ചയദാർഢ്യമാണ് പലരെയും ഈ ചിത്രങ്ങൾക്ക് മുന്നിൽ സമയം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നത്.

ഇത്തരം, ഒപ്റ്റിക്കൽ മിഥ്യാധാരണകൾ നമ്മെ ചിന്തിപ്പിക്കുകയും നമ്മുടെ കാഴ്ചയെ അതിന്റെ പൂർണ്ണശേഷിയിലേക്ക് ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇന്ന്, സോഷ്യൽ മീഡിയയിൽ വൈറലായ അത്തരത്തിലൊരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ഞങ്ങൾ നിങ്ങൾക്ക് മുന്നിൽ കാണിക്കുന്നത്. യഥാർത്ഥത്തിൽ ഒരു പെയിന്റിംഗ് ആയ ഈ റെട്രോ പസിൽ, വ്യക്തമായ കാഴ്ചയിൽ മറഞ്ഞിരിക്കുന്ന കരടിയെ കണ്ടെത്താൻ കാഴ്ചക്കാരെ വെല്ലുവിളിക്കുന്നു.

ഇനി ചിത്രത്തിലേക്ക് നോക്കുക, മഞ്ഞുമൂടിയ വനത്തിൽ കയ്യിൽ തോക്കുമായി തന്റെ ലക്ഷ്യം തേടി മുട്ടുകുത്തി നിൽക്കുന്ന ഒരു വേട്ടക്കാരനെയാണ്‌ ചിത്രത്തിൽ കാണാൻ കഴിയുന്നത്, അല്ലെ! മഞ്ഞുമൂടിയ വനത്തിൽ ഒളിച്ചിരിക്കുന്ന ഒരു കരടിയെ ആണ് വേട്ടക്കാരൻ തേടുന്നത്. അങ്ങനെയെങ്കിൽ ഈ ചിത്രത്തിൽ നമ്മുടെ കണ്മുന്നിൽ മറഞ്ഞിരിക്കുന്ന കരടിയെ നിങ്ങൾക്ക് കണ്ടെത്താനാവുമോ എന്നതാണ് നിങ്ങൾക്ക് മുന്നിലുള്ള വെല്ലുവിളി. കണ്ടെത്താൻ കഴിയുന്നില്ലേ?

ഒന്നൂടെ സൂക്ഷ്മമായി നോക്കൂ, വലത് ഭാഗത്ത്‌ മരങ്ങൾക്കടിയിൽ, വേട്ടക്കാരന്റെ പിറകിലായി ഒരു പാറക്കെട്ട് പോലെ തോന്നിപ്പിക്കുന്ന കരടിയെ ഇപ്പോൾ നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടാവും. കരടി ആകാശത്തേക്ക് തലവെച്ച് നിലത്ത് കിടക്കുന്നതായിയാണ്‌ തോന്നുന്നത്, അതുക്കൊണ്ട് തന്നെ അത് അബോധാവസ്ഥയിലോ ജീവനില്ലാത്തതോ ആണെന്ന് തോന്നുന്നു. ഇനിയും കണ്ടെത്താത്തവർ മാർക്ക്‌ ചെയ്ത ചിത്രം പരിശോധിക്കു.