ഓണം സ്പെഷ്യൽ മധുര പായസം 😋😋 നുറുക്ക് ഗോതമ്പും ചവ്വരിയും കൊണ്ട് നല്ലൊരു മധുര പായസം 👌😋 ഇതിന്റെ രുചി നാവിൽ നിന്ന് പോകില്ല 😋👌 അത്ര ടേസ്റ്റ് ഉള്ള പായസം ആണേ 👌👌

നുറുക്ക് ഗോതമ്പും ചവ്വരിയും ചേർത്തിട്ട് നല്ലൊരു മധുര പായസം തയ്യാറാക്കിയാല.. ഇതിന്റെ രുചി നാവിൽ നിന്ന് പോകില്ല. അത്ര ടേസ്റ്റ് ഉള്ള പായസം ആണ്. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

1/2 കപ്പ് ചവ്വരി, 1കപ്പ്‌ വെള്ളം ചേർത്ത് ഒന്ന് കുതിർക്കാൻ വെക്കണം. 1 കപ്പ്‌ ഗോതമ്പ് 2കപ്പ്‌ നല്ല തിളച്ച വെള്ളം ചേർത്ത് മാറ്റി വെക്കാം 4 മണിക്കൂറിനു ശേഷം ഗോതമ്പ് കുക്കറിൽ വേവിച്ചെടുക്കാം. അതിൽ തേങ്ങയുടെ രണ്ടാം പാൽ നാല് കപ്പ് ചേർത്ത് ചവ്വരി ചേർത്ത് ഇളക്കി വേവിച്ചെടുക്കാം.

നന്നയി വെന്ത് കുറുകി വരുമ്പോൾ ശർക്കര പാനി ചേർത്ത് ഇളക്കി 1/4tsp ചുക്ക് പൊടി, കാൽ ടീസ്പൂൺ ഏലക്ക പൊടിയും ചേർത്ത് ഒന്നാം പാൽ ചേർത്ത് ഇളക്കി 5min. വേവിച്ചു . Nuts കിസ്മിസ് നെയ്യിൽ വറുത്തത് പായസത്തിലേക്ക് ഒഴിച്ച് ചൂടോടെ വിളമ്പാം. സ്വാദിഷ്ടമായ പായസം റെഡി.

തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Pretty Plate