നിലമോളുടെ ജന്മദിനം…!!🥰😍 അടിച്ചുപൊളിച്ച് പേളിഷ്…😍🤩 ആശംസാപ്രവാഹവുമായി വൻ താരനിര…🔥🔥

മലയാളികൾക്കെന്നും പ്രിയങ്കരരാണ് പേളി മാണിയും കുടുംബവും. ഒട്ടേറെ ആരാധകരുള്ള പേളിയുടെ ഓരോ വിശേഷവും മലയാളികൾക്കെന്നും ഒരു ത്രില്ല് തന്നെയാണ്. ഭർത്താവ് ശ്രീനിഷും മകൾ നിലയും പേളിയെപ്പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവർ തന്നെ. സോഷ്യൽ മീഡിയയിലും ഏറെ ആരാധകരുള്ള കുട്ടിത്താരമാണ് നിലമോൾ. ഇപ്പോഴിതാ നിലമോളുടെ ഒന്നാം ജന്മദിനം ആഘോഷിക്കുകയാണ് പേളിയും ശ്രീനിഷും.

നിലയെ കെട്ടിപ്പിടിച്ചും ചുംബിച്ചും ഞങ്ങൾക്ക് മതിയാവുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഒരു ബെർത്ഡേ പോസ്റ്റ് പേളി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളുടെ സ്നേഹത്തിന്റെ എല്ലാമെല്ലാം ചെന്നുനിൽക്കുന്നത് നിലമോളിലാണ്. അവൾ ഞങ്ങളുടെ ടീച്ചറാണ്. പോസ്റ്റിന് താഴെ ഒട്ടേറെ പ്രമുഖരാൻ നിലമോൾക്ക് ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുന്നത്. ‘എന്നെ വെറുതെ ദേഷ്യം കയറ്റല്ലേ’ എന്നാണല്ലോ നിലമോൾ പറയുന്നതെന്നാണ് നടി ദീപ്തി സതി കമന്റ് ചെയ്തിരിക്കുന്നത്.

പ്രിയാമണി, അശ്വതി ശ്രീകാന്ത്, ദീപ്തി വിധുപ്രതാപ്, ആദിൽ തുടങ്ങി ഒട്ടേറെ സെലിബ്രെറ്റികൾ വേറിട്ട കമ്മന്റുകളുമായ് ജന്മദിനാശംസ നേർന്നിട്ടുണ്ട്. ഒട്ടേറെ ആരാധകരും നിലക്ക് ആശംസകൾ നേരുന്നുണ്ട്. എന്തായാലും പ്രിയപുത്രിയുടെ ജന്മദിനം അടിച്ചുപൊളിക്കുന്നതിന്റെ തിരക്കിലാണ് പേളിഷ്. ഈയിടെ ബിഗ്സ്‌ക്രീനിൽ പേളിയെ കണ്ടുതുടങ്ങിയതോടെ പ്രേക്ഷകർ ഏറെ ഹാപ്പിയാണ്. ശ്രീനിഷും ടെലിവിഷനിൽ സജീവമാണ്.

ബിഗ്ഗ്‌ബോസ് ഷോയിലൂടെയാണ് ഇരുവരും ഒന്നായത്. ആദ്യമൊക്കെ ഇവരുടേത് വെറുമൊരു ഗെയിം സ്ട്രേറ്റജി ആണെന്ന് പ്രേക്ഷകരിൽ പലരും തെറ്റിദ്ധരിച്ചിരുന്നു. എന്നാൽ ഷോയിൽ നിന്നിറങ്ങിയ പേളിഷ് ജീവിതത്തിൽ ഒന്നാവുകയായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും ഇവർക്ക് ആരാധകവൃന്ദമുണ്ട്. എന്താണെങ്കിലും നിലാമോളുടെ ജന്മദിനം ആഘോഷിക്കുകയാണ് ഇപ്പോൾ പേളിഷ് ആരാധകരും.