അരി അരക്കാതെയും കുതിർക്കാതെയും 5 മിനുട്ടിൽ പഞ്ഞി പോലെ സോഫ്റ്റ് നെയ്യപ്പം 😋😋

അരി കുതിർത്തുകയോ അരക്കുകയോ ഒന്നും ചെയ്യാതെ വളരെ എളുപ്പത്തിൽ തന്നെ നെയ്യപ്പം തയ്യാറാക്കാം. വെറും അഞ്ചു മിനിറ്റുകൊണ്ട് നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ നെയ്യപ്പം എങ്ങനെയാണ് തയ്യാറാക്കിയെടുക്കുന്നതെന്ന് നോക്കാം.

  • അരിപ്പൊടി – 1 കപ്പ്
  • മൈദ – 3/ 4 കപ്പ്
  • റവ – 3 tbsp
  • ഉപ്പ് ആവശ്യത്തിന്
  • ഏലക്കാപ്പൊടി
  • ശർക്കര – 2 അച്ച്

ഒരു ബൗളിലേക്ക് അരിപ്പൊടി, മൈദ, റവ ഇവ മൂന്നും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ആവശ്യത്തിന് ഉപ്പ് ചേർത്തുകൊടുക്കുക. മധുരം ബാലൻസ് ചെയ്യാനാണ് ഉപ്പ് ചേർക്കുന്നത്. ശർക്കരപ്പാവ് തയ്യാറാക്കണം. അതിനായി 1/2 ഗ്ലാസ് വെള്ളത്തിൽ ശർക്കര ഇട്ട് നന്നായി തിളപ്പിക്കുക.

ശർക്കരപ്പാവ് റെഡിയായതിനു ശേഷം നേരത്തെ തയ്യാറാക്കി വെച്ച മാവിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് ബേക്കിംഗ് സോഡ, ഏലക്കാപ്പൊടി ചേർത്ത് മിക്സ് ചെയ്യാം. ഇത് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. തയ്യാറാക്കുന്നവിധം വീഡിയോയിൽ കാട്ടിത്തരുന്നുണ്ട്. credit : She book

Easy crispy chicken fry in thattukada style Malayalam :