മൗനരാഗത്തിന്റെ എഴുനൂറാം എപ്പിസോഡ് ആഘോഷമാക്കി താരങ്ങൾ; നൃത്ത ചുവടുകളുമായി ഐശ്വര്യയും നെലിഫും… | Neleef And Aishwarya Ram Sai Dance Reel Malayalam

Neleef And Aishwarya Ram Sai Dance Reel Malayalam : ടെലിവിഷൻ ആസ്വാദകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മൗനരാഗം. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത് നലീഫും ഐശ്വര്യ റംസായിയുമാണ്. പരമ്പരയിൽ നായിക നായകന്മാരാണ് ഇരുവരും എത്തുന്നത്. ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ട കല്യാണിയും കിരണും ആണ്. സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് രണ്ടുപേരും.ഊമയായ പെൺകുട്ടി കല്യാണിയുടെ ജീവിതകഥയാണ് പരമ്പരയുടെ പ്രധാന ഇതിവൃത്തം.

കളികളും ചിരികളും തമാശകളും ആയി സോഷ്യൽ മീഡിയയിൽ ഇരുവരും നിറഞ്ഞു നിൽക്കാറുണ്ട്. നലീഫ് ഒരു മലയാളി അല്ല. മലയാളം ഒട്ടും അറിയാഞ്ഞിട്ട് പോലും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ ഒരിടം നേടാൻ നലീഫിന് സാധിച്ചു. ഒരു തമിഴ് മോഡലാണ് താരം.ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പര 700 എപ്പിസോഡുകൾ പിന്നിട്ട് മുന്നോട്ടുകൊണ്ടിരിക്കുകയാണ്. 700 എപ്പിസോഡുകൾ പിന്നിടുന്നതിന്റെ സന്തോഷവാർത്ത നൈഫ് തന്നെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

എഴുന്നൂറ് എപ്പിസോഡുകൾ എന്ന ചിത്രത്തിന് താഴെയായി ആരാധകർക്കും കൂടെ നിന്നവർക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് ഒരു കുറിപ്പും താരം പങ്കു വച്ചിരിക്കുന്നു.തന്റെ ആരാധകർക്കും ഗുരുനാഥന്മാർക്കും കൂടെ മൗനരാഗം പരമ്പരയുടെ ഡയറക്ടർ,പ്രൊഡക്ഷൻ കൺട്രോളർ, പരമ്പരയിലെ മുഴുവൻ ടീമിനും തന്റെ നന്ദി എന്ന രീതിയിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നിങ്ങളുടെ എല്ലാ സപ്പോർട്ട് ഓടുകൂടി 800, 900,1000 എപ്പിസോഡുകൾ പിന്നിട്ട് മൗനരാഗം പരമ്പര മുന്നേറട്ടെ എന്ന പ്രാർത്ഥനയും ഇതിനോടൊപ്പം ഉണ്ട്.

700 ആം എപ്പിസോഡ് പ്രമാണിച്ച് ഇരുവരും തങ്ങളുടെ ഒരു നൃത്ത വീഡിയോ കൂടി ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നു.ധനുഷ് നായകനായ തിരുച്ചിതംബരം എന്ന ചിത്രത്തിലെ ‘പറക്ക പറക്ക’ എന്ന് തുടങ്ങുന്ന പാട്ടിനൊപ്പം ആണ് ഇരുവരും ചുവട് വെക്കുന്നത്. കിരൺ കല്യാണി കോമ്പോ ഇഷ്ടപ്പെടുന്ന ആരാധകർ ഈ ഡാൻസിനെയും ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.