യൂത്തന്മാർ ഇനി ആരൊക്കെ വന്നാലും മഞ്ജുന്റെ തട്ട് എന്നും താണു തന്നെ ഇരിക്കും!! ആ നടുക്ക് നിക്കുന്നു നമ്മടെ ലേഡി സൂപ്പർ സ്റ്റാർ… | Neeraj Madhav Trip With Manju Warrier And Tovino Thomas Malayalam

Neeraj Madhav Trip With Manju Warrier And Tovino Thomas Malayalam : മലയാളത്തില്‍ നിന്നും താരങ്ങളുടെ ഒരു സംഘം ഡിസംബര്‍ മിസ്റ്റ് എന്ന പരിപാടിയില്‍ പങ്കെടുക്കാനായി അടുത്തിടെ ജെറുസലേമില്‍ എത്തിയിരുന്നു. ഈ സംഘത്തിൽ നടി മലയാളത്തിലെ മിന്നും താരമായ മഞ്ജു വാര്യര്‍ പ്രമുഖ നടൻ ടൊവിനോ തോമസ്, ഗായിക അനു സിതാര, സരയു, റെബേക്ക സന്തോഷ്, നീരജ് മാധവ്, ഗായകന്‍ വിജയ് യേശുദാസ്, നിത്യമാമന്‍ കൂടാതെ അവതാരകന്‍ മിഥുന്‍ രമേഷ് എന്നിവരെല്ലാം ഉണ്ടായിരുന്നു.

മലയാളത്തിലെ യങ് സ്റ്റാർ ആയ നടന്‍ നീരജ് മാധവ് പറയുന്നത് തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു യാത്ര ആയിരുന്നു ഈ ജറുസലേം ട്രിപ്പ് എന്നാണ്. യാത്രയ്ക്കിടയില്‍ താരം പകര്‍ത്തിയ ഏതാനും ചിത്രങ്ങളും തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തിന് നീരജ് ക്യാപ്ഷൻ നൽകിയത് എ ട്രിപ്പ്‌ ടു റിമെംബർ എന്നാണ്. അതോടൊപ്പം യാത്രയ്ക്കിടയില്‍ ബത്ലഹേം വീഥികളിലൂടെ ചുറ്റികറങ്ങുന്ന മഞ്ജുവിന്റെ ഒരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു.

നിരവധി ലൈകുകളും കമന്റുകളുമാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. നടനും അവതാരകനുമായ മിഥുൻ ആണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രം അക്കൗണ്ടിൽ ഷെയർ ചെയ്തത്. ക്രിസ്മസ് മാസത്തിലെ ബെത്‌ലഹേം സന്ദര്‍ശനത്തിൽ മഞ്ജുവാര്യര്‍ ബെത്‌ലഹേമിലെ തെരുവുകളിലൂടെ ഡംഗ്രീസും സണ്‍ഗ്ലാസും വച്ച് നടക്കുന്നതിന്റേയും മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിക്കുന്നതിന്റേയും അടക്കമുള്ള ദൃശ്യങ്ങളും കാണാം.

അജിത്തിനൊപ്പം ഒരുക്കുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ തിരക്കിൽ ആണിപ്പോള്‍ മഞ്ജു വാരിയർ. അജിത്-എച്ച്‌ വിനോദിന്റെ കൂട്ടുകെട്ടില്‍ കോളിവുഡില്‍ എത്തുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുനിവ്’. വലിമൈ, ബോളിവുഡ് ചിത്രമായ പിങ്കിന്റെ റീമേക്ക് നേര്‍ക്കൊണ്ട പാര്‍വൈ എന്നിവയാണ് അജിത്-വിനോദ് കൂട്ടുക്കെട്ടില്‍ പിറന്ന മറ്റു സിനിമകൾ. ‘തുനിവ്’ നിര്‍മിക്കുന്നത് സീ സ്റ്റുഡിയോസും ബോണി കപൂറിന്റെ ബെയ് വ്യൂ പ്രോജക്ടും ചേര്‍ന്നാണ്. ‘ആയിഷ’,’വെള്ളരിപട്ടണം’ എന്നിവയാണ് മഞ്ജുവിന്റെ മറ്റു പുത്തൻ ചിത്രങ്ങള്‍

Rate this post