RDX ന് പിന്നാലെ പുതിയ നേട്ടം.!! കോടികൾ വിലയുള്ള അത്യാഢംബര വാഹനം സ്വന്തമാക്കി നീരജ് മാധവ്; പുത്തൻ ബിഎംഡബ്ല്യു പ്രത്യേകതകൾ കണ്ട് അമ്പരന്ന് ആരാധകർ.!! | Neeraj Madhav New bmw x5m sport
Neeraj Madhav New bmw x5m sport : മലയാള സിനിമ നടനും നർത്തകനും റാപ്പറും ഒക്കെയായ കേരളത്തിൽ അറിയപ്പെടുന്ന വ്യക്തിയാണ് നീരജ് മാധവ്. ബി.എം.ഡബ്ല്യുവിന്റെ എസ്.യു.വി. ശ്രേണിയിലെ മികച്ച മോഡലായ എക്സ് 5 ആണ് നീരജ് മാധവ് സ്വന്തമാക്കിയിട്ടുള്ളത്. സിനിമ അഭിനയം സ്വപ്നം കണ്ടു നടന്ന ഒരുപാട് ചെറുപ്പക്കാരിൽ ഒരാൾ മാത്രമായിരുന്ന നീരജ് ഇന്ന് കേരളം അറിയപ്പെടുന്ന യൂത്ത് സിനിമാ നായകന്മാരിൽ മുൻ നിരക്കാരൻ ആണ്.
കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ചിത്രങ്ങളിലൂടെ ആരാധക ശ്രദ്ധ നേടിയ അതുല്യപ്രതിഭയാണ് നീരജ്. ഇപ്പോൾ അവസാനം പുറത്തിറങ്ങിയ വമ്പൻ ഹിറ്റ് പടം ആർഡിഎക്സിന്റെ 100 കോടി വിജയത്തിനു പിറകെ ബിഎംഡബ്ലിയു എന്ന പുതിയ വിജയം കൂടി. ” ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു… ബംബ്ലി ബീ എന്ന ഞങ്ങളുടെ കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടൂ ” എന്ന് ക്യാപ്ഷൻ കൊടുത്ത് ഭാര്യ ദീപ്തി ജനാർദ്ദനനും മകൾക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയാണ് നീരജ് പങ്കുവെച്ചത്.
വളരെ ചെറിയ സമയം കൊണ്ട് തന്നെ ഫോട്ടോ വൈറലായി. നിരവധി പേരാണ് പോസ്റ്റിനു താഴെ അഭിനന്ദനങ്ങളുമായി വന്നത്. ബി.എം.ഡബ്ല്യു എക്സ് 5 എക്സ്ഡ്രൈവ് 40 ഐ എം സ്പോർട്ട് ആണ് നിരജ് തിരഞ്ഞെടുത്തിരിക്കുന്നത്. വളരെ സ്റ്റൈലിഷ് ആയ മഞ്ഞ കളറിൽ ഉള്ള കാറിന് ഗ്ലോസി ബ്ലാക്ക് ഫിനിഷിങ്ങിലുള്ള കിഡ്നി ഗ്രില്ല്, എൽ.ഇ.ഡി. ഹെഡ്ലാമ്പ്, ബമ്പറിന്റെ വശങ്ങളിൽ നൽകിയിട്ടുള്ള എയർ ഇൻടേക്ക് എന്നിവ കാറിന്റെ പ്രത്യേകതയാണ്.
ബിഎംഡബ്ലിയു എസ് യു വി ശ്രേണിയിലെ എക്സ് ഒന്ന് എന്ന ചെറിയ മോഡൽ കാറിൽ നിന്നുമാണ് എക്സ് ഫൈവിലേക്ക് നീരജ് മാധവൻ കുതിച്ചത്. 5.4 സെക്കന്റിൽ 100 കിലോമീറ്റർ വേഗതയും ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. റോബർട്ട്,ഡോണി സേവിയർ, എന്നിവരുടെ കഥ പറയുന്ന ആക്ഷൻ ഡ്രാമയാണ് ഓഗസ്റ്റ് 25ന് റിലീസ് ആയ ആർ ഡി എക്സ്. നീരജ് മാധവിനൊപ്പം ആന്റണി വര്‍ഗീസ് പെപ്പെ, ഷെയ്ന് നിഗം എന്നിവര്‍ തകര്‍ത്തഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്ത് ആണ്. സോഫിയ പോള്‍ നിര്‍മിച്ച ചിത്രം ഓണം റിലീസ് ആയിട്ടാണ് തിയറ്ററുകളില്‍ എത്തിയത്. ഒപ്പം ഇറങ്ങിയ മറ്റു സിനിമകളെ പിന്തള്ളികൊണ്ടുള്ള തകർപ്പൻ നൂറ് കോടി വിജയമാണ് ആര്‍ഡിഎക്സ് തീർത്തത്.