താൻ ഇപ്പോൾ ബേബി അല്ല എന്ന് നയൻ‌താര ചക്രവർത്തി, നായികയായി വരാൻ ഉള്ള തയ്യാറെടുപ്പിലാണോ എന്ന് ആരാധകർ കിടിലൻ ലുക്കിൽ താരം !!

നയൻതാരക്ക് രണ്ടര വയസുള്ളപ്പോൾ ആണ് സെൻസേഷൻസ് എന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. ഇത് കണ്ടിട്ട് ഓമന തിങ്കൾ പക്ഷി എന്ന സീരിയലിലേക്ക് ടൈറ്റിൽ സോങ് അഭിനയിക്കാൻ വിളിക്കുകയും അതുവഴി നയൻ‌താര സിനിമയിലേക്ക് എത്തുകയുമായിരുന്നു. പിന്നീട് സിനിമയിൽ നിന്നും താരം ഒരു ബ്രേക്ക് എടുത്തിരുന്നു. ഇനിയിതാ നായികയായി മടങ്ങി ഒരുക്കത്തിൽ ആണോ തരാം എന്നാണ് ആരാധകർ ചോദിക്കുന്നത്.

ഏറ്റവും ഇഷ്ട്ടപെട്ട താരം ദുൽഖർ സൽമാൻ ആണെന്നും ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും നയൻ‌താര പറയുന്നു. ദുൽഖറിന്റെ കൂടെ അഭിനയിക്കാൻ അവസരം കിട്ടിയാൽ നായിക അല്ലെങ്കിൽ പോലും താൻ അത് സ്വീകരിക്കും എന്നും നയൻ‌താര പറഞ്ഞു.

സോഷ്യൽമീഡിയയിൽ വളരെ സജ്ജീവമാണ് താരം. തന്റെ എല്ലാ വിശേഷങ്ങളും താരം തന്റെ ആരാധകരുമായി പങ്ക് വയ്ക്കാറുണ്ട്. ഇതെല്ലാം പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ താരം പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ വൈറൽ ആവുന്നത്.

ഏറ്റവും ഒടുവിൽ മറുപടി എന്ന ചിത്രത്തിലാണ് നയൻ‌താര അവസാനമായി അഭിനയിക്കുന്നത്. ചിത്രത്തിൽ റഹ്മാന്റേയും ഭാമയുടെയും മകളായാണ്‌ താരം അഭിനയിച്ചത്. മികച്ച വേഷത്തിലൂടെ ഒരു ഗംഭീര തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് താരം.