ബാലമണിയിൽ നിന്നും ഒരു തീയായി ജാനകിയിലേക്ക്.!! കരിയറിലെ മിന്നും വിജയവുമായി നടി നവ്യ നായർ; തിരിച്ചു വരവിന്റെ വിജയ തിളക്കത്തിൽ താരം.!? | Naya Nair Best Movie Janaki Jaane

Naya Nair Best Movie Janaki Jaane : തന്റെ കരിയറിലെ മികച്ച മറ്റൊരു കഥാപാത്രവുമായി എത്തിയിരിക്കുകയാണ് നടി നവ്യ നായർ. ‘ജാനകി ജാനേ’ എന്ന അനീഷ് ഉപാസന സംവിധാനം ചെയ്ത പുത്തൻ പുതു ചിത്രത്തിലെ ജാനകിയെ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നു. 15ാം തിയ്യതി റിലീസ് ചെയ്ത ചിത്രം അതി വിജയകരമായാണ് തിയറ്ററുകളിൽ ഓടുന്നത്. നന്ദനത്തിലെ ബാലാമണിക്കു ശേഷം നവ്യ നായർ എന്ന നടിയുടെ കരിയറിലെ മികച്ച മറ്റൊരു കഥാപാത്രമെന്നാണ് സിനിമ ആസ്വാദകർ അഭിപ്രായപ്പെടുന്നത്.

വലിയൊരു ഇടവേളയ്ക്ക് ശേഷം എസ്.സുരേഷ് ബാബു സംവിധാനം ചെയ്ത ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കു മുന്നിലെത്തി. പിന്നീട് ചെയ്ത ചിത്രമാണ് അനീഷ് ഉപാസന സംവിധാനം ചെയ്ത ‘ജാനകി ജാനെ’. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിന്റെ പോസ്റ്ററായ സൈജുവും നവ്യയും വിവാഹ വേഷത്തിൽ നിൽക്കുന്ന ഫോട്ടോ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. ചിത്രം വിജയകരമായി ഓടുന്ന സമയത്ത് താരം കുടുംബ സമേതം ടൈം ചിലവഴിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.

തിരിച്ചു വരവിന്റെ, വിജയത്തിന്റെ, സംതൃപ്തിയുടെ കിരണങ്ങൾ നവ്യയുടെ പുഞ്ചിരിയിലുണ്ട്. താരം രണ്ടു ഫോട്ടൊകളാണ് പുറത്ത് വിട്ടിരിക്കുന്നത്. ആദ്യത്തേതിൽ വളരെ സന്തോഷവതിയായി കാണപ്പെടുന്ന സ്വന്തം സെൽഫിയും രണ്ടാമത്തേത് അച്ഛൻ, അമ്മ, മകൻ എന്നിവർ ഉൾപ്പെടുന്ന കുടുംബത്തിന്റെയും. താരമിപ്പോൾ കുടുംബത്തോടൊപ്പം ഗ്രീസിൽ അവധി ആഘോഷിക്കുകയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഏദൻസ് നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. താരം സംസ്ഥാന സ്കൂൾ വേദിയിൽ മോണോ ആക്ട് അവതരിപ്പിച്ചാണ് കലാരംഗത്ത് വ്യക്തി മുദ്ര പതിപ്പിക്കുന്നത്.

ഇഷ്ട്ടം എന്നതാണ് ആദ്യ ചിത്രം. പിന്നീട് ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചു. പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി. നടൻ ദിലീപിന്റെ നായകിയായാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്. നന്ദനം, ഇഷ്ടം, ചതിക്കാത്ത ചന്തു, വെള്ളിത്തിര, മഴത്തുള്ളി കിലുക്കം, കല്യാണ രാമൻ, കേരള കഫേ, കലണ്ടർ, കലാഭം, പതാക, പട്ടണത്തിൽ സുന്ദരൻ, ഗ്രാമഫോൺ, ചതുരഗം, അമ്മക്കിളി കൂട്, കുഞ്ഞിക്കൂനൻ, പാണ്ടിപ്പട തുടങ്ങി അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം ശ്രദ്ധിക്കപ്പെട്ടു. പിന്നീട് തമിഴിലും തെലുങ്കിലും അഭിനയിച്ചു. 2010 ൽ മുംബൈ മലയാളിയായിട്ടുള്ള സന്തോഷ് മേനോനുമായായിരുന്നു വിവാഹം. അതേ വർഷം തന്നെ അവർക്കൊരു ആൺകുഞ്ഞ് പിറക്കുന്നുണ്ട്. നവ്യയുടെ അമ്മാവനാണ് സിനിമ നടൻ മധു.

Rate this post